ആണവായുധങ്ങൾ ഉപയോഗിച്ച് എത്രയുംവേഗം സൈനിക ശക്തിയായി മാറും ; കിം ജോങ് ഉൻ
സിയോൾ : ശരിയായ തന്ത്രപരമായ ആയുധങ്ങൾ പോലുമില്ലാത്ത ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്, അമേരിക്കയുമായി ഒത്തുകളിച്ച് മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ആണവായുധങ്ങൾ ഉപയോഗിച്ച് സൈനിക ശക്തിയായി മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും, ശത്രുക്കളുടെ ആക്രമണത്തിന് വിധേയമായാൽ അത് ഉപയോഗിക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും കിം ജോങ് ഉൻ പറഞ്ഞു. . യൂൻ സുക് യോൾ തന്‍റെ യജമാനന്‍റെ ശക്തിയിലുള്ള അന്ധമായ വിശ്വാസത്താൽ പൂർണമായും നശിച്ചിരിക്കുന്നുവെന്നും കിം പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ദക്ഷിണ […]
Read more

