Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ ; പി.വി. അൻവർ എം.എൽ.എ

മലപ്പുറം : താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കും. ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ മാത്രമാണ്. ബോഗികൾ പിന്നാലെ വരും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുകയെന്നും അൻവർ പറഞ്ഞു. “മാറി നിൽക്കുന്ന പല സി.പി.എം നേതാക്കളും മുൻ എം.എൽ.എമാരും എം.പിമാരും ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള പ്രബലനായ നേതാവ് […]
Read more

മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

തിരുവനന്തപുരം : രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെ തിരുവനന്തപുരം – മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. യാത്രക്കാർ പരിഭ്രാന്തരായി ബഹളംവെച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് വിവരം കൈമാറുകയായിരുന്നു. ഉടൻ അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 142 യാത്രക്കാരുമായുള്ള മസ്കത്ത് വിമാനം രാവിലെ 8.30 നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും സാങ്കേതിക […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഡിസംബര്‍ ആദ്യ വാരം തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവമാണ് ജനുവരിയിലേയ്ക്ക് മാറ്റിയത്. ജനുവരി ആദ്യ വാരത്തിലാവും കലോത്സവം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. സംസ്ഥാന കലോത്സവം മാറ്റിവെച്ചതിനാല്‍ […]
Read more

200 മില്യൺ ഫോളോവേഴ്സിനെ നേടി റെക്കോഡിട്ട് ടെക് കോടീശ്വരൻ

ന്യൂഡൽഹി : എക്സിൽ 200 മില്യൺ (20 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി റെക്കോഡിട്ട് ഇലോൺ മസ്ക്. 2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് എക്സ് വാങ്ങിയത്. ഫോളോവേഴ്സിന്റെ കാര്യത്തിൽ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മസ്കിന് തൊട്ടുപിന്നാലെയുള്ളത്. ഒക്ടോബർ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യൺ ഫോളോവേഴ്സുമാണുള്ളത്. 110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 […]
Read more

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഒ.ടി.ടിയിലേയ്ക്ക്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഉടൻ ഒ.ടി.ടിയിലേയ്ക്ക്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്. മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ബാബു ആന്‍റണി, രൺജി […]
Read more

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭുവും നടന്‍ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. മന്ത്രിയുടെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള […]
Read more

തെളിവില്ലെന്ന് പറഞ്ഞവര്‍ക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ്. നവകേരള മാർച്ചിനിടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരെ തല്ലിയത്. തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിചിത്രവാദത്തെ ഖണ്ഡിച്ച് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനായിരുന്നു മര്‍ദനം. തെളിവില്ലെന്ന് പറഞ്ഞ് തള്ളിയതിനാൽ ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. https://www.facebook.com/watch/?v=2590016241205318 […]
Read more

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് മുന്നറിയിപ്പിലുളളത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം […]
Read more

ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : 56 വർഷം മുന്‍പ് ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിലെ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം. ഇന്നലെ ഉച്ചക്ക് 12.30ന് ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത്​ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു. പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ […]
Read more

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസ്

പന്തളം : മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ആറിന് കുളനട ടി.ബി ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് നടിയുടെ കാര്‍ മിനി ലോറിയിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer