Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം.കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കാലോത്സവത്തിൽ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് […]
Read more

മുഖ്യന്റെ അടുക്കള വ്യവസായി ചൈന സുനില്‍ ?

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിയുടെ അടുക്കളയില്‍വരെ പ്രവേശനമുള്ള ആ വ്യവസായ പ്രമുഖന്‍ ആരെന്ന ചോദ്യമാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് ഉയരുന്നത്.സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ കരമന ഹരി കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണവും ആ വ്യവസായിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമായിരുന്നു. ആരാണ് ആ വ്യവസായി? യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും ആ വ്യവസായിയുടെ പേര് ആരോപണ […]
Read more

200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയായി

സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂ അളവ് പൂർത്തിയാക്കിയിരുന്നത്. 2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിക്കുമ്പോൾ കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതുമാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്ക് ഇടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. […]
Read more

കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം:മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചതിലൂടെ അലര്‍ജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂണ്‍ 29 ന് രാവിലെയാണ് കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ചത്. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം.വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു. കടലില്‍ കാണുന്ന പ്രത്യേകയിനം പ്രത്യേകയിനം ജെല്ലിഫിഷാണ് കടല്‍ച്ചൊറി എന്നറിയപ്പെടുന്നത്.അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അസുഖം […]
Read more

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര: കർശന നടപടിക്ക്‌ റെയിൽവേ

കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതികൾ ഏറുന്നു. രണ്ടാഴ്ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണസേന, സംസ്ഥാനങ്ങളിലെ റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്‌സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തരനിർദേശം നൽകി. ദീർഘദൂര ട്രെയിനുകളിൽ, പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻവരെ കൊമേഴ്സ്യൽ സ്റ്റാഫിൻ്റെ സാന്നിധ്യം […]
Read more

മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറും;അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്:മതസംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തനം ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.രാംകാലി പ്രജാപതി എന്നയാളാണ് പരാതി നല്‍കിയത്. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നല്‍കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനത്തിന് നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
Read more

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ അദ്ധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്ന് കണക്കുകള്‍ പുറത്തു.സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു.സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളോട് പ്രിയം കൂടുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ 7944 കുട്ടികളാണ് വര്‍ധിച്ചത്.എയ്ഡഡ് സ്‌കൂളിലും ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്. […]
Read more

ഐഐഎം സമ്പല്‍പൂരില്‍ പത്താമത്‌ എംബിഎ പ്രോഗ്രാം ആരംഭിച്ചു

കൊച്ചി:ഐഐഎം സമ്പല്‍പൂരില്‍ 2024-26 വര്‍ഷത്തേക്കുള്ള പത്താമത്‌ എംബിഎ ബാച്ച്‌ ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ്‌ ബാച്ചിലുള്ളത്‌. ബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ പ്രസിഡന്റ്‌ സുബ്രത്‌ ത്രിപാതി മുഖ്യാതിഥിയായി. ഹാവല്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ സാംഗ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐഐഎം സമ്പല്‍പൂര്‍ ഡയറക്‌ടര്‍ പ്രൊഫ. മഹാദേവ്‌ ജയ്‌സ്വാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024-26 എംബിഎ ബാച്ചില്‍ ആകെയുള്ള 320 പേരില്‍ 76 […]
Read more

പുതിയ 2 കോച്ചുകളുമായി പരശുറാം എക്സ്രപ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ

മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.
Read more

വിഴിഞ്ഞം തുറമുഖത്തിന് ലോക്കേഷൻ കോഡ് ലഭിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ലോക്കേഷൻ കോഡ്. ഈ മാസം രണ്ടാം വാരത്തോടെ വിഴിഞ്ഞത്ത് ട്രയൽ റൺ നടക്കും. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്. കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer