Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഹാഥ്‌റസ് ദുരന്തം;ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഉണ്ടായ അപകടത്തില്‍ ആള്‍ ദൈവമായ ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍.ഡല്‍ഹിയില്‍ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്ത്.പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഹാഥ്‌റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.ഹാഥ്‌റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി.ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന്‍ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹാഥ്‌റസ് അപകടം നടന്നതിന് ശേഷം ആള്‍ദൈവം ഭോലെ ബാബയുടെ വാഹനം […]
Read more

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11.30 ന് നടക്കുന്ന […]
Read more

​9 കാരിയെ ക്രൂ​രമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു : പതിനാറ് കാരൻ പിടിയിൽ

ചണ്ഡീഗഡ്: ​ഗുരു​ഗ്രാമിൽ ഒമ്പത്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 16-കാരൻ ഈ വർഷം മാത്രം നടത്തിയത് ഇരുപതോളം കവർച്ചകളെന്ന് പോലീസ്. ഹരിയാണയിലെ ​ഗുരു​ഗ്രാമിൽ ജൂലായ് ഒന്നിനായിരുന്നു മോഷണവിവരം പുറത്തുപറയാതിരിക്കാൻ 16-കാരൻ ഒമ്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും ആൺകുട്ടിയുടെ അമ്മയെ കാണാനായി വീട്ടിൽ എത്തിയിരുന്നു. ഇതുകണ്ട യുവാവ് പഠനാവശ്യത്തിനെന്ന വ്യാജേന അയൽപക്കത്തുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി കുട്ടി പോയ സമയം അലമാര തുറന്ന് പെൺകുട്ടിയുടെ അമ്മയുടെ ആഭരണങ്ങൾ […]
Read more

നീറ്റ് പിജി പരീക്ഷ;പുതുക്കിയ തീയതി പ്രഖ്യാപിച്ചു

നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) അറിയിച്ചു.നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാന്‍ കാരണമെന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വിശദീകരിച്ചത്. അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് […]
Read more

കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ല : ആർഷോ

തിരുവനന്തപുരം: വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ പി.എം. ആർഷോ. മാധ്യമങ്ങളെ ക്യാംപസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർഥികളോട് ചോദിക്കാം. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താൻ തയാറാവുകയാണ്. കൊയിലാണ്ടിയിലെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കുമെന്നും ആർഷോ പറഞ്ഞു. ഏരിയ പ്രസിഡന്‍റിന്‍റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകൻ അടിച്ചു പൊളിക്കുകയായിരുന്നു. കേൾവി നഷ്ടമായി. അതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പക്ഷേ […]
Read more

പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് അടുത്തയാഴ്ച.

ഹരിപ്പാട്: പ്ലസ്‌വൺ ആദ്യസപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു. 52,530 മെറിറ്റ് സീറ്റാണ് സപ്ലിമെന്ററി അലോട്‌മെന്റിലുള്ളത്. മുഖ്യഅലോട്‌മെന്റുകൾ പൂർത്തിയായപ്പോൾ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്‌സ് ക്വാട്ടയിൽ ഒഴിവുള്ള 3,172 സീറ്റും മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റുകളിൽ അവശേഷിച്ച 8,136 സീറ്റും ഇതിനൊപ്പം ചേർത്താണ് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുക. സപ്ലിമെന്ററി […]
Read more

UK തിരഞ്ഞെടുപ്പ്: ഋഷി സുനകിന് പരാജയം

ലണ്ടന്‍: യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പിനിടെ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 330-ലേറെ സീറ്റുകളില്‍ വിജയിച്ച് ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മര്‍.ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. […]
Read more

റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

റേഷൻ വ്യാപാരികൾ ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നതിന് മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ സമവായമായില്ല. ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനിച്ചു. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും. റേഷൻ വ്യാപാരികൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും, അതിൽ തീരുമാനമെടുക്കാൻ 10ാം […]
Read more

ടീം ഇന്ത്യയ്ക്ക് വീരോചിത വരവേല്‍പ്പ്; 125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ

വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി. സ്‌നേഹവായ്പുകളേകാന്‍ മുംബൈ മറൈന്‍ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും പതിനായിരക്കണക്കിന് പേരാണ് എത്തിയത്. ആരാധകരുടെ തിക്കുംതിരക്കുംമൂലം ടീം നരിമാന്‍ പോയിന്റിലെത്താന്‍ മണിക്കൂറുകളോളം വൈകി. ഒരു ഘട്ടത്തില്‍ ഇനിയാരും മെൈറന്‍ ഡ്രൈവിലേക്ക് എത്തരുതെന്ന് മുംബൈ പോലീസിന് അറിയിപ്പ് നല്‍കേണ്ടിവന്നു. ഒടുവില്‍ ആരാധകരുടെ സ്‌നേഹക്കടലിലേക്ക് […]
Read more

വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ യാഥാർത്ഥ്യമാകുന്നു.ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുമാണ് വിഴിഞ്ഞത്തേക്ക് മദർഷിപ്പ് എത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്ജമായി. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ടിന് ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയുടെ കടല്‍വഴിയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer