മഴയുടെ ശക്തി കുറയുന്നു; ആലപ്പുഴയിലെ 4 താലൂക്കുകളിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല.വെള്ളക്കെട്ടും മഴ ദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയാനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പിഎസ്സി പരീക്ഷകൾക്കും മാറ്റമില്ല. ഇന്ന് ഒരു ജില്ലയിലും […]
Read more

