Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

നിയമസഭാ സമ്മേളനം ജൂലൈ 11 ന് അവസാനിപ്പിക്കാൻ കാര്യോപദേശക സമിതി തീരുമാനം

സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും.ജൂലൈ 11 ന് സമ്മേളനം  അവസാനിക്കും.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. ധനാഭ്യര്‍ത്ഥനകളും ബില്ലുകളും ജൂലൈ 11 ന് മുൻപ് അവതരിപ്പിക്കാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. ജൂൺ 10 നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.
Read more

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ജാമ്യമില്ല

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല.ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Read more

ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍;സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തു

ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍.ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ കടന്നിരിക്കുന്നത്.ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ ഔട്ടായി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.ആദ്യ വിക്കറ്റില്‍ 59 റണ്‍സ് പിറന്നു.എങ്കിലും ഇബ്രാഹിം സദ്രാന് 18 […]
Read more

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം: ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം.കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി.ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു.ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ […]
Read more

ചാഴികാടന്‍ ജോസഫ് ഗ്രൂപ്പിലേക്കോ ?

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം.തോമസ് ചാഴികാടന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ജോസ് കെ മാണി നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.മുന്‍ എം പിയും കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതോടെ ചാഴികാടന്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന സന്ദേശമാണ് ചെയര്‍മാന്‍ […]
Read more

മെട്രോ രണ്ടാംപാത; നിർമാണ കരാർ
 അഫ്‌കോൺസിന്‌

കലൂർ ‌സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ ജൂലൈയിൽ ആരംഭിക്കാനും വർഷാവസാനത്തോടെ പൂർണതോതിലാക്കാനുമാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. 600 ദിവസത്തിനുള്ളിൽ ആകാശപാതയും പത്തു സ്‌റ്റേഷനുകളും നിർമിക്കാനുള്ളതാണ് കരാർ. 11.2 കിലോമീറ്റർ പാതയിൽ 11 സ്‌റ്റേഷനുകളാണുള്ളത്. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണ കമ്പനിയാണ് അസ്കോൺസ്. കഴിഞ്ഞ മാർച്ചിലാണ് സിവിൽ ജോലികൾക്കുള്ള ടെൻഡർ ക്ഷണിച്ചത്. റെയിൽ വികാസ് നിഗം, കെഇസി ഇൻ്റർനാഷണൽ എന്നീ കമ്പനികളും […]
Read more

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ് യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ […]
Read more

ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ:മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.സ്റ്റാന്‍ഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
Read more

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം

തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. […]
Read more

ഇന്നും കേരളത്തിൽ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 204.4 എംഎം വരെ ലഭിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer