Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ്  ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് […]
Read more

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

കല്‍പറ്റ:രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.കോണ്‍ഗ്രസ് വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു.രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read more

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പിളളി അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് മലയാള മനോരമയില്‍ 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുണ്ട്.തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റായും സേവനമനുഷ്ഠിച്ചിരുന്നു.കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ’സ്‌കൂപ്പ്’ ആണ്. തങ്കമണിയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടിയതിന് പി. യു. സി. എല്‍ അദ്ദേഹത്തെ […]
Read more

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  ‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്’, പിഐബി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ […]
Read more

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള […]
Read more

എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല;ശ്രേയാംസ് കുമാര്‍

രാജ്യസഭാ സീറ്റില്‍ ഉടക്കി ആര്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍.മുന്നണിയില്‍ ഒരു പരിഗണയും ലഭിക്കുന്നില്ലെന്നും,ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നുമാണ് നേതാവിന്റെ ആരോപണം.ഞങ്ങള്‍ എല്‍ ഡി എഫിലേക്ക് തിരികെ വന്നത് ക്ഷണിച്ചിട്ടാണ്.എന്നാല്‍ എല്‍ ഡി എഫില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലാണ് ശ്രേയാംസ് കുമാര്‍ പറയുന്നത്. കേന്ദ്രത്തില്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്നവര്‍ക്കുപോലും കേരളത്തില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ശ്രേയാംസ് കുമാറിന്റെ ചോദ്യം.2024 ല്‍ ആര്‍ ജെ […]
Read more

മുത്തൂറ്റ് മിനി സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിക്കുന്നു

കൊച്ചി:ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സിയും മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബെംഗളൂരുവിലെ സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിച്ച് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും പോഷകാഹാര സ്നാക്സ് നല്‍കുന്നതിനായി ‘സ്നേഹാലയ സില്‍വര്‍25 ന്യൂട്രിക്കാപ്പ് പദ്ധതി’ അവതരിപ്പിച്ചു. സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായി സ്നേഹാലയ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ബെംഗളൂരു മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് റസിഡന്‍റ് ഡയറക്ടര്‍ സാറാമ്മ മാമ്മന്‍, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സീനിയര്‍ സോണല്‍ […]
Read more

മുൻ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി:ഫുട്ബാൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞാടിയ ടി കെ ചാത്തുണ്ണി അന്തരിച്ചു.ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം.കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയ പലരും ചാത്തുണ്ണിയുടെ കീഴിലാണ് പന്ത് തട്ടി വളര്‍ന്നത്. ഐഎം വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. പട്ടാള ടീമായ ഇഎഇ […]
Read more

രാജ്യസഭാ സ്ഥാനാര്‍ത്ഥി:സി പി ഐയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വംപി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര്‍ അനിലിന്റെയും മുല്ലക്കര രത്‌നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് […]
Read more

സുരേഷ് ഗോപി നിരാശന്‍;മന്ത്രിസ്ഥാനം വേണ്ടെന്ന് നിലപാട്

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു. ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്‍കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും […]
Read more

Recent News

Advertisement
WhiteswanTV Footer