Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു.അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് […]
Read more

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധ കർശനമാക്കിയതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ- മുംബൈ എൽടിടി നേത്രാവതി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിൽ, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് […]
Read more

ജെ ഡി എസ് കേരളഘടകം കൂടുതല്‍ പ്രതിസന്ധിയില്‍;പുതിയ പാര്‍ട്ടി നിയമപരമായ കുരുക്കാവും

കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ജെ ഡി എസിനെ ബി ജെ പി പാളയത്തില്‍ എത്തിച്ചതോടെയാണ് ജെ ഡി എസ് കേരള ഘടകം നേതാക്കള്‍ ജെ ഡി എസ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.സമാന സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയുമായി ലയിക്കുകയോ,അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്നാണ് മാത്യു ടി തോമസ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ […]
Read more

ആലുവയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍

കൊച്ചി:എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയില്‍ ആലുവയില്‍ പിടിയില്‍.ബെംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് ബംഗളൂരു സ്വദേശി മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്.റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമുമാണ് പ്രതിയെ പിടികൂടിയത്.ഒരു കിലോഗ്രാം എംഡിഎംഎയാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.വിപണിയില്‍ ഏകദേശം 50 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊച്ചിയില്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി […]
Read more

മലപ്പുറത്ത് നാലുവയസ്സുകാരന്റെ മരണം;ചികിത്സപ്പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം:വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്.അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.മരണത്തിന് കാരണമാവുന്ന മുറിവല്ല വായിലുള്ളത്. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂണ് ഒന്നിനായിരുന്നു സംഭവം. മുറിവിന് തുന്നിടലിനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അല്‍പ്പസമയത്തിന് ശേഷം […]
Read more

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കണം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി സ്ഥാനം ഒഴിയുന്ന വയനാട്ടില്‍ അദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ആദ്യമായി ഇലക്ഷനില്‍മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാവും വയനാട്ടുകാര്‍ സമ്മാനിക്കാന്‍ പോകുന്നതെന്നും ഉറപ്പാണ്.ആ നിലയ്ക്ക് ഇനി വയനാട്ടില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇടത് – എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോട് ഒരു അപേക്ഷ,എന്തായാലുംവയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ജയം ഉറപ്പാണല്ലോ, അങ്ങനെയെങ്കില്‍ മറ്റു മുന്നണികള്‍ മത്സരിക്കാതെ ഇരുന്നാല്‍ അവരെ വിജയിയായിഇപ്പോഴെ പ്രഖ്യാപിക്കാം.ഒരു ഉപതെരഞ്ഞെടുപ്പ് […]
Read more

പരുന്തിലും കൊക്കിലും പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.കേരളത്തിൽ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് […]
Read more

പട്ടുപാവാട വിരിച്ചിട്ട് രാത്രികാലങ്ങളില്‍ ഭീതി പടര്‍ത്തുന്നു;പൊറുതി മുട്ടി പ്രദേശവാസികള്‍

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ മാണിക്കല്‍ പഞ്ചായത്ത് നിവാസികള്‍.സ്ത്രീകള്‍ താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുകയാണ്.പ്രദേശത്തെ വീടുകളില്‍ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ജനജീവിതം അസാധ്യമാക്കുകയാണ്.സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി വെഞ്ഞാറമൂട് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.എന്നാല്‍ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് പ്രശ്നങ്ങളുടെ ആരംഭം. രാത്രികാലങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളില്‍ പച്ചയും […]
Read more

കോളനി എന്ന പദം അടിത്തത്തിന്റേത്;അ പദം ഒഴിവാക്കുമെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം:വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരില്‍ നിന്ന് കോളനി എന്ന വാക്ക് ഒഴിവാക്കാന്‍ അടക്കമുളള സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍.നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ‘കോളനി എന്ന പേര് എടുത്തുകളയണം.കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്.പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു.ആ പേര് ഇല്ലാതാക്കുകയാണ്.പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം.പക്ഷെ വ്യക്തികളുടെ […]
Read more

ദുർബലമായ കാലവർഷം ശക്തിപ്രാപിക്കുന്നു; കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസവും

കഴിഞ്ഞ ഒരാഴ്ച്ച ദുർബലമായിരുന്ന കാലവർഷം വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യത. അടുത്ത 1-2 ദിവസങ്ങളിൽ എല്ലാം ജില്ലകളിലും പലയിടത്തായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരള തീരത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ തുടർ ദിവസങ്ങളിൽ മഴയും ശക്‌തമായേക്കാം. പ്രാഥമിക സൂചനവച്ച് വടക്കൻ- മധ്യ കേരളത്തിൽ ശക്‌തമായ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ നിഗമനം. കേരള തീരത്ത് ചൊവ്വാഴ്‌ച രാത്രി 10.00 മണി മുതൽ ബുധനാഴ്‌ച (19-06-2024) രാത്രി 07.00 വരെ കള്ളക്കടൽ പ്രതിഭാസത്തിനും […]
Read more

Recent News

Advertisement
WhiteswanTV Footer