സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

രണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. […]
Read more

മുനമ്പം വഖഫ് അധിനിവേശത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിന് എന്ത് അധികാരം: കെ.സുരേന്ദ്രൻ

മുനമ്പത്തെ വഖഫിന്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിന്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിന്റെ […]
Read more

പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങും; പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി: സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 10 സെക്ടറുകളിലേക്ക് കൂടി പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം നവംബര്‍ 25ന് നടക്കും. 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് നിലവില്‍ സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ മൂന്ന് സെക്ടറുകള്‍ നേരത്തെ വെളിപ്പെടുത്തിയതായി ഇത്തിഹാദിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് ഈ മൂന്ന് […]
Read more

‘കാന്താര എ ലെജന്‍ഡ്‌’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്ക് ഒടുവിൽ കാന്താരയുടെ റിലീസ് തീയ്യതി വന്നിരിക്കുകയാണ്. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി വന്ന് സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമാണ് കാന്താര. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര എ ലെജന്‍ഡ്‌. ഋഷഭ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഹോംബാല ഫിലിംസിന്റെ യൂട്യൂബിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് […]
Read more

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നിലവില്‍ ദുര്‍ബലമായിരിക്കുന്ന മഴ നവംബര്‍ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്നും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ […]
Read more

ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം; ധനുഷിന്റെ വക്കീൽ നോട്ടീസ്

തമിഴ് നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള താരപ്പോരിൽ പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്. ഇതിന് മുന്നോടിയായി നയൻതാര ധനുഷിനെതിരെ വിമർശനം ഉന്നയിച്ച് കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി […]
Read more

സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു

സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു. സന്ദീപ് ബിജെപിയില്‍ ആയിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് സുന്നി മുഖപത്രങ്ങളിലാണ് പരസ്യം എന്നതാണ് വിവാദത്തിന് കാരണം. സിഎഎ നടപ്പാക്കും എന്നത് ഉള്‍പ്പെടെയുള്ള പഴയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് പരസ്യം. വര്‍ഗീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമിട്ടതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം, പരസ്യത്തിന് ജില്ലാ ഭരണകൂടത്തിന്റെ മോണിറ്ററിംഗ് സെല്ലിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നത് സിപിഐഎമ്മിന് തിരിച്ചടിയായി. പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി […]
Read more

പത്രപ്പരസ്യം സിപിഐഎം ഗതികേടുകൊണ്ട്; കെ സുധാകരന്‍ എംപി

സന്ദീപ് വാര്യരെ അവമതിച്ച് സിപിഐഎം പത്രപ്പരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരാജയഭീതി തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഐഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഐഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഐഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ […]
Read more

സിപിഐഎമ്മിന്റെ പത്രപ്പരസ്യം: വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയെന്ന് സതീശന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ സിപിഐഎം നടത്തിയ പത്രപ്പരസ്യത്തില്‍ വിവാദം കത്തുന്നു. ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ പ്രീണനത്തിനാണ് സിപിഐഎം ശ്രമം. പരസ്യം ഉണ്ടാക്കിയത് മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി മാത്രമാണ്. സിപിഐഎമ്മിന്റെ നീക്കം ബിജെപിയെ ജയിപ്പിക്കാനാണ്. ബിജെപി-സിപിഐഎം ബാന്ധവമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സംഘപരിവാര്‍ നാണം കെട്ടുപോകുന്ന നടപടികളാണിതെന്നും സതീശന്‍ ആഞ്ഞടിച്ചു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം […]
Read more

കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം

2024 ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. തീരദേശത്തെ ചേര്‍ത്തുപിടിച്ചതിന് ലഭിച്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.