സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

കേന്ദ്രം ഉരുൾപൊട്ടൽ സഹായം നിഷേധിച്ചതിൽ വയനാട് എൽ ഡി എഫ് – യു ഡി എഫ് ഹർത്താൽ

വയനാട്: ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽ ഡി എഫും യു ഡി എഫും. രണ്ട് മുന്നണികളും വെവ്വേറെയായാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫിന്റെ ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര സർക്കാരിനെതിരെ ആണ് യു. ഡി എഫിന്റെ പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധിക്കുക. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണ് കേരളം […]
Read more

സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പരിഹരിക്കാൻ കങ്കുവയുടെ നിർമാതാക്കൾ

കങ്കുവയിലെ അലർച്ച കുറയ്ക്കാൻ നിർമാതാവ്. സൂര്യ നായകനായി കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രമാണ് കങ്കുവ. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് ചിത്രത്തെ പറ്റി ഉയർന്നു വന്നത്. അതിൽ ഒന്നാണ് ചിത്രത്തിലെ സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ. കങ്കുവയിലെ അമിതമായ അലർച്ചയും ശബ്ദവും ആരാധകരിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. അതേത്തുടർന്ന് നിരവധി വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചിരുന്നു. വിമർശനങ്ങൾക്കൊടുക്കം പരിഹാരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ ശബ്ദം മൈനസ് 2 ആയി കുറയ്ക്കാൻ […]
Read more

ശബരിമല നട തുറന്നു; ഇനി ഭക്തിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്ന് ശബരിമല. കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നട തുറന്നു. മകരവിളക്ക് തീർത്ഥാടനത്തിന് ഡിസംബർ 30 വൈകിട്ട് 5 ന് നടതുറക്കും, 31 പുലർച്ചെ 3 മണി തൊട്ട് മകരവിളക്ക് പൂജകൾ ആരംഭിക്കും. ശരണ മന്ത്രങ്ങളുമായി ഭക്തർ ഇനി മലകയറും. 30,000 പേര് ഇന്ന് വിർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തു. ഉച്ചക്ക് തന്നെ പമ്പയിൽ നിന്ന് സ്വാമിമാരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ ആരംഭിച്ചു. തിരക്ക് […]
Read more

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി ; രണ്ട്‌ കുട്ടികൾക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. സായ് സുദര്‍ശന്‍,വിശാലിനി എന്നിവരാണ് മരിച്ചത്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. എലി വിഷം വെച്ച മുറിയിൽ എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളായ ഗിരിധരന്‍, പവിത്ര എന്നിവർ ചികിത്സയിലാണ്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിക്കുന്നത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു. വീട്ടിൽ എലിശല്യം രൂക്ഷമായതിനാൽ ​ഗിരിധർ പ്രദേശത്തുള്ള ഒരു ഏജൻസിയെ സമീപിച്ചിരുന്നു. […]
Read more

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം […]
Read more

കങ്കുവയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകും : നടൻ ബാല

സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കങ്കുവ. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശിവ പ്രശസ്ത നടൻ ബാലയുടെ സഹോദരനാണ്. കങ്കുവ നല്ലൊരു ചിത്രമാണെന്നും ചരിത്ര സിനിമയാണെന്നും ബാല അവകാശപ്പെട്ടു. സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നും ഉഷാറില്ലാത്ത പോലെ തോന്നിയെന്നും ബാല പറഞ്ഞു. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായത്. രണ്ടാം പകുതിയിലെ ചില സീനുകൾ കണ്ട് അറിയാതെ […]
Read more

ബറോസ് തീയറ്ററുകളിലേക്ക് എത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ച് ഫാസില്‍

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ക്രിസ്മസിന് ചിത്രം തീയറ്ററുകളിൽ എത്തും. റിലീസ് തീയതി കഴിഞ്ഞദിവസം സംവിധായകൻ ഫാസിലാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ എന്ന 19 കാരൻ നടനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഓർക്കുകയാണ് ഫാസിൽ. പിന്നീട് മോഹൻലാലിനെ വെച്ച് സംവിധാനംചെയ്ത മണിചിത്രത്താഴും റിലീസായത് മറ്റൊരു ഡിസംബർ 25-നാണെന്നും ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം: റിയാദ് സഹായസമിതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി. മകനെ ജയിലില്‍ വെച്ച് കാണാന്‍ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരന്‍ നസീറിനും നല്‍കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘റഹീമിന്റെ ഉമ്മക്കൊപ്പം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് റിയാദ് പൊതുസമൂഹം സാക്ഷിയായത്. കഴിഞ്ഞ 18 വര്‍ഷക്കാലം നിയമസഹായ സമിതി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നടത്തിവരുന്ന അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. […]
Read more

അടിയൊഴുക്കുകൾക്കപ്പുറം പാലക്കാട്‌ ആർക്ക് ?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയൊഴുക്കുകളും വിവാദങ്ങളും നിറഞ്ഞുനിൽക്കുന്ന പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻ എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ എംപിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം കഴിഞ്ഞ 13ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൽപ്പാത്തി തേരുമായി ബന്ധപ്പെട്ട് 20ലേക്ക് മാറ്റുകയായിരുന്നു. തീയതി മാറ്റിയതോടെ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടിയെങ്കിലും അവസാന ദിവസങ്ങളിലും മുന്നണികളും സ്ഥാനാർത്ഥികളും ഓട്ടത്തിൽ തന്നെയാണ്. എങ്ങനെയും തങ്ങളുടെ വോട്ടുകൾ ചോരാതെ പരമാവധി സ്വരൂപിക്കുവാൻ […]
Read more

വിഷപ്പുകയിൽ നീറി രാജ്യ തലസ്ഥാനം; നിയന്ത്രങ്ങൾ കടുപ്പിച്ച് സർക്കാർ

ന്യൂ ഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡൽഹിയിലെ വായുമണിലീകരണത്തിന്റെ തോത് അപകരകമായ വിധത്തിൽ ഉയർന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ വായുഗുണനിലവാര സൂചിക (എ ക്യു ഐ) 409 ൽ എത്തി. 39 മോണിറ്ററിങ് സ്റ്റേഷനുകളിൽ 21 എണ്ണത്തിൽ ഗുരുതരമായ എ ക്യു ഐ രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായതോടെ നിയന്ത്രങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഓൺലൈനാക്കി, അന്തർസംസ്ഥാന ബസുകളുടെ പ്രവേശനം വിലക്കി, ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താത്കാലികമായി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.