സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

കേരള സ്കൂൾ കലോത്സവം: സ്വാഗതസംഘ രൂപീകരണ യോഗം 12 ന്

2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഈ വർഷത്തെ സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 12 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ ചേരും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റണിരാജു എംഎൽഎ മുഖ്യാതിഥിയാകും. തിരുവനന്തപുരം ജില്ലയിലെ എം.പിമാർ, എം.എൽ.എ മാർ, മേയർ, ഡെപ്യൂട്ടി […]
Read more

മാർക്കോയുടെ തമിഴ് ടീസർ എത്തി

ഹനീഫ് അദേനി രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ‘മാർക്കോ’യുടെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ടീസർ, തമിഴ് ചലച്ചിത്ര രംഗം ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു സിനിമകളിലേയും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രം ഡിസംബർ ഇരുപതിന് തിയേറ്ററുകളിൽ എത്തും.
Read more

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി, അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, രാജ്യത്തെമ്പാടുമുള്ളതാണ്, അതിന് നിയമനിർമ്മാണം ആവശ്യമാണ് ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. […]
Read more

ചേലക്കരയിലും വയനാടും കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചാരണം

ഒരുമാസത്തോളം നീണ്ട കാടടച്ചുള്ള ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് വയനാട്ടിലും ചേലക്കരയിലും ആവേശോജ്ജ്വല പരിസമാപ്തി. ഉച്ച മുതല്‍ ആരംഭിച്ച റോഡ് ഷോയ്ക്ക് ഒടുവില്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറിയ കലാശക്കൊട്ടോടെയാണ് പരസ്യപ്രചരണത്തിന് തിരശീല വീണത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ആട്ടവും പാട്ടുമായി കൊട്ടിക്കലാശം ജോറാക്കി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സഹോദരനും എംപിയുമായ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചാരണം തുടര്‍ന്ന പ്രിയങ്ക കൊട്ടിക്കലാശത്തിന് പിന്നാലെ മടങ്ങി. ബത്തേരിയില്‍ പ്രിയങ്കയും രാഹുലും റോഡ് ഷോ […]
Read more

സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം

കൊച്ചി: സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ പോലീസും വിദ്ധ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി. മന്ത്രിക്കെതിരെയും പ്രതിഷേധം. മന്ത്രി വി ശിവൻ കുട്ടിയെ വേദിയിൽ നിന്നും മാറ്റി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് കയ്യാങ്കളി നടന്നത്. ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത്തിൽ ഉദ്യോഗസ്ഥരുടെ കളിയെന്ന് ആരോപിച്ച് നവാ മുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്ത് വന്നത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. രണ്ടും മൂന്നും സ്ഥാനത്ത് വന്ന […]
Read more

രോഹിത്തിനെയും കോഹ്ലിയേയും പിന്തുണച്ച് ഗൗതം ഗംഭീര്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഫോം ഇല്ലാതെ വലയുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്കും പൂര്‍ണ പിന്തുണയുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച ഓസീസ് മുന്‍താരം റിക്കി പോണ്ടിങ്ങിനെതിരെ ഗംഭീര്‍ ആഞ്ഞടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിങ്ങിന് എന്താണ് കാര്യമെന്നാണ് ഗംഭീറിന്റെ ചോദ്യം. കഴിഞ്ഞ കുറേ നാളുകളായി മോശം ഫോം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പോണ്ടിംഗ് കോഹ്ലിയെ വിമര്‍ശിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെറും രണ്ട് സെഞ്ച്വറികള്‍ മാത്രം നേടി മറ്റൊരു […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ് എന്ന് ലേബർ […]
Read more

കേരളത്തിലുള്ളത് കർഷകരെ ദ്രോഹിക്കുന്ന സർക്കാരും അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷവും: കെ സുരേന്ദ്രൻ

പാലക്കാട്: കർഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കർഷകമോർച്ച സംഘടിപ്പിച്ച ട്രാക്ടർ റാലി സംസ്ഥാന സർക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലിൽ നിന്നാരംഭിച്ച റാലി കർഷകനും സിനിമ താരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 27 ലക്ഷം കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ നിധിയിലൂടെ സഹായം ലഭിക്കുമ്പോൾ, സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹ്യ പെൻഷൻ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വർഷവും […]
Read more

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും: അമിത് ഷാ

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുക വഴി നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകൾ വരും. കൂടാതെ മുസ്‌ലിം സമുദായത്തിന് 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നു. അത് നടപ്പിലായാൽ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. സംവരണത്തിന് നിലവിൽ 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും […]
Read more

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ 14ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നവംബര്‍ 15ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.