മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും
ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് സമാനമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍.ഹൈക്കോടതിയില്‍ കെജ്‌രിവാളിന് തിരിച്ചടിയേറ്റതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ബിജെപി ശക്തമാക്കി. മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് സംബന്ധിച്ച ഇഡി വാദങ്ങള്‍ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്.കേസില്‍ തിരിച്ചടിയേറ്റതോടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ […]
Read more

