Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. ട്രംപിനുനേരെ വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ […]
Read more

റോബോട്ടിക് ക്യാമറയിൽ കണ്ടത് ശരീരഭാഗങ്ങളല്ല, സ്ഥിരീകരിച്ച് സ്കൂബാടീം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു. തോട്ടിലെ ടണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ജോയിയുടെ ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. സ്കൂബാ ടീം സ്ഥലത്ത് പരിശോധന നടത്തി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാൽപ്പാദമാണെന്ന് നേരത്തെ സംശയമുയർന്നിരുന്നു.റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സ്കൂബാ ടീം അംഗങ്ങൾ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. […]
Read more

‘പൂവേ പൂവേ പാലപ്പൂവേ’…ദൃശ്യ മികവോടെ ആ ഗാനം വീണ്ടുമിതാ…

മോഹൻലാലിന്റെ ക്ലാസിക് റൊമാന്റിക് ഹൊറർ ത്രില്ലർ ചിത്രം ‘ദേവദൂതൻ‘ റീറിലീസിന് തയാറെടുക്കുകയാണ്. ചിത്രം ജൂലൈ 26നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ട്രെയിലറിന് പിന്നാലെ കൂടുതൽ ദൃശ്യമികവോടെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിദ്യാ​സാ​ഗർ ഈണമിട്ട ​ഗാനം പി ജയചന്ദ്രനും കെ.എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കുന്നത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ […]
Read more

ജൂലൈ 26ന് ‘പഞ്ചായത്ത് ജെട്ടി’ പ്രദർശനത്തിനെത്തുന്നു

സാമൂഹിക വിമർശനങ്ങൾ നർമത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ടെലിവിഷൻ പരമ്പരയാണ് ‘മറിമായം’. ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ജൂലൈ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറിമായത്തിലെ മുഴുവൻ അഭിനേതാക്കൾക്കൊപ്പം തെരഞ്ഞെടുത്ത ഏതാനുംപുതുമുഖങ്ങും അഭിനയിക്കുന്നുണ്ട്. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , […]
Read more

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ഒരുമനയൂര്‍ നോര്‍ത്ത് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെ മകന്‍ വിഷ്ണു (31) ആണ് മരിച്ചത്.വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.വിഷ്ണുവിന്റെ വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3 ന് ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ നടത്തും.
Read more

നസ്ലെനും ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിക്കുന്നു

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം കാതലൻ’. നസ്ലെൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുമുഖ താരം അനിഷ്‌മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ […]
Read more

ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് രാഹുൽ

ന്യൂഡൽഹി: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ അതീവ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതാണ്. അദ്ദേഹം വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു -രാഹുൽ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവം അപലപിച്ചിരുന്നു. ശക്തമായി അപലപിക്കുന്നുവെന്നും രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.അപലപിച്ച് നേതാക്കൾ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിൽ രേഖപ്പെടുത്തിയും […]
Read more

ത്രിപുരയിൽ സി.പി.എം നേതാവ് കൊല്ലപ്പെട്ടു; ഇന്ന് സംസ്ഥാന വ്യാപക ബന്ദ്

അഗർത്തല: അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ത്രിപുരയിലെ സി.പി.എം നേതാവ് ബാദൽ ഷിൽ മരിച്ചു. ബാദലിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദിന് സി.പി.എം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ത്രിപുരയിലെ രാജ്നഗറിലെ മാർക്കറ്റിൽ വെച്ചാണ് ബാദൽ ഷിൽ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു ബാദൽ. ബി.ജെ.പിയുടെ ഗുണ്ടകളാണ് ബാദലിനെ കൊലപ്പെടുത്തിയതെന്നാണ് […]
Read more

എം.ടി.യുടെ ‘മനോരഥങ്ങൾ’ റിലീസിന്

കൊച്ചി: എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും. ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന […]
Read more

തെളിവെടുപ്പിനിടെ ആക്രമണം? തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ എസ്ഐമാരിൽ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആംസ്ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ൽ തിരുവളളൂർ ജില്ലയിലെ ബിഎസ്‌പി പ്രസിഡന്റ് തേനരശിനെ […]
Read more
Advertisement
WhiteswanTV Footer