Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷണതേജ ഇനി ആന്ധ്ര കേഡറിലേയ്ക്ക്

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.പവന്‍ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോകുന്നത്.മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. […]
Read more

വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബർ അധിക്ഷേപം; ഇടപെട്ട് വനിതാ കമ്മിഷൻ, കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ സെക്ഷനുകളും ഐ.ടി. ആക്ടിലെ സെക്ഷനുകളും ചുമത്തിയാണ് നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നേരത്തെ, സ്മൃതി സിങ്ങിനെതിരേ ​ഗുരുതരമായ ആരോപണങ്ങൾ […]
Read more

കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിൽ അടക്കം കോടതി ഫീസുകളിൽ വരുത്തിയ വര്‍ധനവിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയി.സംസ്ഥാന ബജറ്റിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി ഫീസ് നിരക്ക് വര്‍ധിപ്പിക്കാനെടുത്ത തീരുമാനത്തിലാണ് ഇളവ് വരുത്തിയത്.പുതിയ തീരുമാനം അനുസരിച്ച് കുടുംബ കോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തി. താമസത്തിനുള്ള വീട് ഒഴിവാക്കിയുള്ള വസ്തുവകകൾ മാത്രം വ്യവഹാരത്തിനായി പരിഗണിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കോർട്ട് […]
Read more

പി.എസ്.സി. കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ CPM പുറത്താക്കും; നടപടി ബിനാമി ബന്ധങ്ങളുടെ പേരിൽ

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാൻ സി.പി.എം. പ്രമോദ് കോട്ടൂളിയെ സി.പി.എം പ്രാഥമിക അം​ഗത്വത്തിൽനിന്ന് പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കും. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് ഇയാൾക്കെതിരായ നടപടി […]
Read more

മെസ്സി പഴയ മെസ്സിയല്ല;അഡോള്‍ഫാ വലന്‍സിയ

ഫുട്‌ബോള്‍ ആരാധകരുടെ പ്രിയതാരമാണ് ലയണല്‍ മെസ്സി.ഫുട്‌ബോളിന്റെ സമസ്ത മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ച മെസ്സിക്കെതിരെ പ്രസ്താപനയുമായി എത്തിയിരിക്കുകയാണ് മുന്‍ കൊളംബിയന്‍ താരം.സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കുമെന്നാണ് അഡോള്‍ഫോ വലന്‍സിയ എന്ന കൊളംബിയന്‍ താരം പറഞ്ഞിരിക്കുന്നത്.കോപ്പ അമേരിക്കയില്‍ അര്‍ജന്റീന-കൊളംബിയ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൊളംബിയയുടെ ഇതിഹാസ സ്ട്രൈക്കറുടെ പ്രഖ്യാപനം. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലയണല്‍ മെസ്സി മിന്നും ഫോമിലല്ല ഉള്ളത്.മെസ്സി,എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍ താരങ്ങളെ തളച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടമുയര്‍ത്താന്‍ കൊളംബിയന്‍ […]
Read more

ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി;ധ്രുവ് റാത്തിക്കെതിരെ കേസേടുത്ത് പോലീസ്

മോദി സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസെടുത്ത് പൊലീസ്. തെറ്റായ വിവരങ്ങള്‍ നല്‍കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസേടുത്തിരിക്കുന്നത്.മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരീക്ഷയെഴുതാതെ സ്പീക്കറുടെ മകള്‍ അഞ്ജലി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാത്തിയുടെ ട്വീറ്റ്. ധ്രുവിന്റെ ട്വീറ്റ് വലിയ വിവാദമായതോടെ ഓം ബിര്‍ളയുടെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.2019ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യുപിഎസ്സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് […]
Read more

ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി ഇന്‍ഡ്യ മുന്നണി;നിറം മങ്ങി ബിജെപി

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം.ഹിമാചല്‍ പ്രദേശില്‍ ഡെഹ്‌റയില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കമലേഷ് താക്കൂര്‍ വിജയിച്ചു.പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി സ്ഥാനാര്‍ത്ഥി മോഹിന്ദര്‍ ഭഗവത് വിജയിച്ചു.ഒമ്പതിടത്ത് ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുമുണ്ട്. രണ്ടിടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്. ഹിമാചല്‍ പ്രദേശില്‍ ഇനി രണ്ടിടത്തെ ഫലമാണ് പുറത്തുവരാനുള്ളത്.ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്. പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് […]
Read more

നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് സി. ബി .ഐ വന്‍ വിവാദം

രാജേഷ് തില്ലങ്കേരി നെറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്തിയ കേന്ദ്ര ഏജന്‍സിയെ മറ്റൊരു ഏജന്‍സി തിരുത്തിയത് ഏറ് ദുരൂഹതകളുയര്‍ത്തുന്നു.പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന വാദവുമായി സി.ബി.ഐ രംഗത്തെത്തിയത്. സി ബി ഐ യുടെ കണ്ടെത്തല്‍ രാഷ്ട്രീയമായ ഇടപെടല്‍ നടന്നെന്ന ആരോപണത്തിന് ആക്കം കുട്ടുന്നുതാണ്. നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന സംശയത്താലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതല്ലെന്നുള്ള വാദമാണ് സി ബി ഐ തീരുമാനം പുനഃപ്പരിശോധിക്കുമോ എന്നതാണൊന് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര […]
Read more

ബോബി ചെമ്മണ്ണൂര്‍ കള്ളപ്പണം വെളുപ്പിച്ചോ ?

രാജേഷ് തില്ലങ്കേരി ഒറ്റക്കാഴ്ചയില്‍ ആളൊരു കോമാളിയാണെന്നു തോന്നും.വേഷവും സംസാരവുമൊക്കെ തീര്‍ത്തും വ്യത്യസ്തം.ഒറ്റ നോട്ടത്തില്‍ ജനകീയനാണെന്നു തോന്നുന്ന ഇടപെടല്‍.സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ തല്പ്പരനെന്നും തോന്നിപ്പിക്കും.അന്യന്റെ കണ്ണീരൊപ്പാന്‍ വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടുന്ന വ്യവസായ പ്രമുഖന്‍.ഇതൊക്കെ ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് സംശയക്കേണ്ട, ബോചെ എന്ന് സ്വയം നാമകരണം ചെയ്ത് പൊതുമണ്ഡലത്തില്‍ സജീവസാന്നിദ്ധ്യമായ ബോബി ചെമ്മണ്ണൂര്‍ എന്ന സ്വര്‍ണ വ്യവസയായി.ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ ഇ ഡിയുടെ കുരുക്കിലാണെന്നാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്തകള്‍. വെള്ളിയാഴ്ച കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് ബോബി ചെമ്മണ്ണൂര്‍ ചോദ്യം ചെയ്യപ്പെട്ടത് […]
Read more

യാത്രക്കാരുടെ വർദ്ധനവ്; 12 അധിക സർവീസുമായി കൊച്ചി മെട്രോ

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു.2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 1 ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാൽ, കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ, […]
Read more
Advertisement
WhiteswanTV Footer