Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

എംഎസ്എംഇകളുടെ ഡിജിറ്റല്‍ വളര്‍ച്ച ശാക്തീകരിക്കാന്‍ വി ബിസിനസ് – പേയു സഹകരണം

കൊച്ചി:രാജ്യത്തെ എംഎസ്എംഇകളുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി മുന്‍നിര ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് മുന്‍നിര ഡിജിറ്റല്‍ സേവന ദാതാവായ പേയുവുമായി സഹകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പെയ്മെന്‍റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായണ് ഈ സഹകരണം. പണമടക്കല്‍, ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കുന്ന സൗകര്യങ്ങള്‍, വാട്ട്സാപ്പുമായുള്ള തടസമില്ലാത്ത സംയോജനം തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ലഭിക്കും. എംഎസ്എംഇ വിഭാഗങ്ങള്‍ക്കായുള്ള റെഡിഫോര്‍നെക്സ്റ്റ് പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് വി ബിസിനസ് ലഭ്യമാക്കുന്നത്. ചെറുകിട, […]
Read more

മോളിക്യൂള്‍ ഗുഡ്നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

കൊച്ചി:ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്‍റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ രണ്ടു മടങ്ങു കൂടുതല്‍ ഫലപ്രദമാണ് റെനോഫ്ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്‍മുലേഷന്‍. കഠിനമായ പരിശോധനകളും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍റ് രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും ഇതിന്‍റെ കാര്യക്ഷമതയും സുരക്ഷയും അടിവരയിട്ടുറപ്പിക്കുന്നു.വീട്ടിലെ […]
Read more

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും

മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്.കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര […]
Read more

അരൂർ -തുറവൂർ ദേശീയപാത: ​ഗതാഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

മേൽപാത നിർമാണം നടക്കുന്ന അരൂർ – തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങൾ ഇതുവഴി കടത്തി വിടില്ല. അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത […]
Read more

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി […]
Read more

സംസ്ഥാനത്ത് 11 പനി മരണം കൂടി; 173 പേര്‍ക്ക് ഡങ്കിപ്പനി, നാല് പേര്‍ക്ക് കോളറ

സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി.12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ മന്ത്രി […]
Read more

ശക്തമായ മഴ തുടരും;വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read more

ഓട്ടോറിക്ഷ ഡ്രൈവറുടെ ക്രൂരത, രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ടു; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്ന് രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. യാത്രക്കിടെ പാതിവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ ആണ് നടപടി. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു.ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് […]
Read more

വിഴിഞ്ഞം ട്രയല്‍ റണ്‍ ഒരു രാഷ്ട്രീയ നാടകം ?

രാജേഷ് തില്ലങ്കേരി കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം യഥാര്‍ത്ഥ്യമായിരിക്കുന്നു.സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ദിനമാണിന്ന്.നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കും, നിരവധിയായ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും സാക്ഷിയായിരുന്നു വിഴിഞ്ഞം.ഇപ്പോഴിതാ രാജ്യത്തിന് മുന്നില്‍ തലയുര്‍ത്തി നില്‍ക്കുകയാണ് വിഴിഞ്ഞം.ഈ തുറമുഖം സാക്ഷാല്‍ക്കരിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പിതൃത്വവും തേടി രാഷ്ട്രീട പാര്‍ട്ടികളും നേതാക്കളും പരക്കം പായുന്ന കാഴ്ചയാണ് നാം കാണുന്നത്.വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഈ തുറുമുഖത്തിന്റെ നാള്‍വഴികള്‍ മറന്നു, മറന്നതായി നടിച്ചു. 2015 ഡിസംബര്‍ […]
Read more

“ഫൂട്ടേജ് ” ട്രെയിലർ പുറത്ത്

മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ “ഒഫീഷ്യൽ ട്രെയിലർ റിലീസായി.മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ‘ഫൂട്ടേജ് ” ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. അതിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ റിലീസായിരുന്നു.ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഈ പ്രാവശ്യം കാഴ്ചവെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് […]
Read more
Advertisement
WhiteswanTV Footer