Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പോലീസ് കാര്യക്ഷമമല്ല, മനു കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയെന്ന് സംശയം; രക്ഷിതാക്കൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു.രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിൽ ഗുരുതര ആരോപണങ്ങളാണ് മനുവിനെതിരെയുള്ളത്. മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം. കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തിലേക്കും കെ.സി.എയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. നേരത്തെയുണ്ടായിരുന്ന കേസ് മനു പണംകൊടുത്ത് ഒതുക്കിയെന്നും ഹര്‍ജിയില്‍ […]
Read more

ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ്ആര്‍ഐടിയും ഷാരികയും ആയി ധാരണാപത്രം ഒപ്പു വെച്ചു

കൊച്ചി:ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഷാരിക എന്‍റര്‍പ്രൈസസിന്‍റെ ഡിവിഷനായ ഷാരിക സ്മാര്‍ട്ട്ടെക് എന്നിവയുമായി ചേര്‍ന്ന് ബെംഗലൂരുവില്‍ സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതികവിദ്യകള്‍ക്കായുള്ള മികവിന്‍റെ കേന്ദ്രം സ്ഥാപിക്കാനുള്ള ത്രികക്ഷി ധാരണാ പത്രം ഒപ്പു വെച്ചു. ബംഗലൂരുവിലെ എംഎസ്ആര്‍ഐടി കാമ്പസിലായിരിക്കും ഇതു സ്ഥാപിക്കുക. ഇതിനുള്ള സാമ്പത്തിക ഗ്രാന്‍റ് ജെഎസ്ഡബ്ലിയു ഗ്രൂപ്പ് നല്‍കും. നിര്‍മിത ബുദ്ധി, ഡീപ് ലേണിങ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിന്‍, നെറ്റ് വര്‍ക്കിങ്, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വൈദ്യുത, ഊര്‍ജ്ജ മേഖലകളില്‍ […]
Read more

“ഇനി ഞങ്ങളും പറയാം” – റിവർ യൂത്ത് പാർലമെന്റ്”

ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി “ഇനി ഞങ്ങളും പറയാം” – റിവർ യൂത്ത് പാർലമെന്റ് ഷൊർണ്ണൂർ കാർമൽ സ്കൂളിന്റെ സഹകരണത്തോടെ, ഓഗസ്റ്റ് 3 ന് കാലത്ത്‌ 9.30 മുതൽ നടത്തുന്നു. നിളയോരത്തെ യുവജന സംഘടനകൾ , സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് എന്നിവർക്ക് പങ്കെടുക്കാൻ അവസരം. ഭാരതപ്പുഴയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ അവതരിപ്പിക്കാനും, ചർച്ചകൾ നയിക്കാനും, അഭിപ്രായങ്ങൾ അറിയിക്കാനുമുള്ള അവസരം പുതിയ തലമുറക്ക് ലഭ്യമാക്കുക എന്നതാണ് റിവർ യൂത്ത് പാർലമെന്റ് ലക്ഷ്യം വെക്കുന്നത്. യുവജനങ്ങൾ, […]
Read more

ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെതാണ് തീരുമാനം.ശുപാർശ ഗവർണ്ണർക്കു കൈമാറിയാൽ, അദ്ദേഹം ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം.നിലവിൽ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
Read more

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

ഭാരം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌ എന്നീ പേരുകളിലാണ്‌ അമേരിക്കയില്‍ വിപണനം നടത്തുന്നത്‌. വിദഗ്‌ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അന്തിമ അനുമതി നല്‍കും. കുത്തിവയ്‌പ്പിലൂടെ എടുക്കുന്ന ഈ മരുന്ന്‌ ശരീരഭാരം 18 ശതമാനം വരെ […]
Read more

വിഴിഞ്ഞത്തിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയെന്ന് വിന്‍സെന്റ്; പേര് പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യു.ഡി.എഫ്. സര്‍ക്കാരിനേയോ പരാമര്‍ശിച്ചില്ല. പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന്‍ തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.അതേസമയം വി.എന്‍. വാസവനും കരണ്‍ അദാനിയും എ. വിന്‍സെന്റും പ്രസംഗങ്ങളില്‍ ഉമ്മന്‍ […]
Read more

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം.അപകീര്‍ത്തിക്കേസില്‍ പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.2014ല്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്.ആര്‍എസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹര്‍ജി. രാഹുലിന്റെ പരാമര്‍ശം സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് കുന്‍തെയുടെ പരാതി. 2015ല്‍ കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല […]
Read more

വീണ്ടും 54,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. […]
Read more

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം

മദ്യനയ അഴിമകികേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്. ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചിരുന്നു.
Read more

കെജരിവാളിന് ഇന്ന് നിര്‍ണ്ണായകം;ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

മദ്യനയ അഴിമകികേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന.ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി പറയുക.അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്.ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചു. നേരത്ത് ഈ കേസില്‍ വാദം കേട്ട കോടതി കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇ ഡിയോട് […]
Read more
Advertisement
WhiteswanTV Footer