Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെസ്സി പഴയ മെസ്സിയല്ല;അഡോള്‍ഫാ വലന്‍സിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുട്‌ബോള്‍ ആരാധകരുടെ പ്രിയതാരമാണ് ലയണല്‍ മെസ്സി.ഫുട്‌ബോളിന്റെ സമസ്ത മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ച മെസ്സിക്കെതിരെ പ്രസ്താപനയുമായി എത്തിയിരിക്കുകയാണ് മുന്‍ കൊളംബിയന്‍ താരം.സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കുമെന്നാണ് അഡോള്‍ഫോ വലന്‍സിയ എന്ന കൊളംബിയന്‍ താരം പറഞ്ഞിരിക്കുന്നത്.കോപ്പ അമേരിക്കയില്‍ അര്‍ജന്റീന-കൊളംബിയ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൊളംബിയയുടെ ഇതിഹാസ സ്ട്രൈക്കറുടെ പ്രഖ്യാപനം.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലയണല്‍ മെസ്സി മിന്നും ഫോമിലല്ല ഉള്ളത്.മെസ്സി,എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍ താരങ്ങളെ തളച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടമുയര്‍ത്താന്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് വലന്‍സിയ.’ബാഴ്സയില്‍ കണ്ട പഴയ മെസ്സിയല്ല ഇപ്പോഴുള്ളത്.പണ്ട് ആറും ഏഴും കളിക്കാരെ മറികടന്ന് മുന്നേറാന്‍ പഴയ മെസ്സിക്ക് സാധിച്ചിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന് ആ വേഗതയും കരുത്തും നഷ്ടപ്പെട്ടിരിക്കുകയാണ്.മെസ്സിയെ ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കും.ഇക്കാര്യമാണ് കൊളംബിയ മുതലെടുക്കേണ്ടത്’, വലന്‍സിയ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer