Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ കൂടി ഡി​ജി​റ്റ​ലാ​ക്കി സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ്

മ​നാ​മ : ഹ​മ​ദ് രാ​ജാ​വി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നതിന് മുന്നോടിയായി 27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കി. ഡി​ജി​റ്റ​ൽ പ്ര​വേ​ശ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാണ് കൂടുതൽ പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കിയിരിക്കുന്നത്. പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​വും സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 11 സേ​വ​ന​ങ്ങ​ൾ, പ​രി​സ്ഥി​തി വി​ല​യി​രു​ത്ത​ലി​നും ലൈ​സ​ൻ​സി​ങ്ങി​നു​മു​ള്ള എ​ട്ട് സേ​വ​ന​ങ്ങ​ൾ, റേ​ഡി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റി​നു​ള്ള […]
Read more

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭുവും നടന്‍ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. മന്ത്രിയുടെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള […]
Read more

തെളിവില്ലെന്ന് പറഞ്ഞവര്‍ക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ്. നവകേരള മാർച്ചിനിടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരെ തല്ലിയത്. തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിചിത്രവാദത്തെ ഖണ്ഡിച്ച് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനായിരുന്നു മര്‍ദനം. തെളിവില്ലെന്ന് പറഞ്ഞ് തള്ളിയതിനാൽ ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. https://www.facebook.com/watch/?v=2590016241205318 […]
Read more

ആരോഗ്യനില തൃപ്തികരം; നടന്‍ രജനികാന്ത് ആശുപത്രി വിട്ടു

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്ത് ആശുപത്രി വിട്ടു.ആരോഗ്യനില തൃപ്തികരമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. താരത്തിന്റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് കാരണം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്റ്റന്‍ഡ് സ്ഥാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ആക്ഷന്‍ ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തി ന്റെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടാല്‍ തിരികെ സെറ്റിലെത്തി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. […]
Read more

റോഡ് പുനർനിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കണ്ണൂർ : മാനന്തവാടി നെടുംപൊയിൽ പേര്യ ചുരത്തിലെ റോഡ് പുനർനിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. വയനാട് ചന്ദനത്തോട് സ്വദേശിയാണ് മരിച്ച പീറ്റർ.
Read more

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് മുന്നറിയിപ്പിലുളളത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം […]
Read more

ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : 56 വർഷം മുന്‍പ് ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിലെ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം. ഇന്നലെ ഉച്ചക്ക് 12.30ന് ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത്​ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു. പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ […]
Read more

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസ്

പന്തളം : മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ആറിന് കുളനട ടി.ബി ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് നടിയുടെ കാര്‍ മിനി ലോറിയിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിൽ നിന്ന് […]
Read more

ഫോണ്‍ ചോര്‍ത്തല്‍; എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പ് കമാന്റന്റ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മഞ്ചേരി പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തത്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടുവെന്നാണ് പരാതി. അരീക്കോട് എംഎസ്പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍ മലപ്പുറം എസ്പി പി സുജിത്ത് ദാസുമായി […]
Read more

പിടിതരാതെ സ്വര്‍ണം ; അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക്

കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക് കുതിപ്പ് തുടരുകയാണ്. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പിന്നോട്ട് നോക്കാതെയുള്ള സ്വര്‍ണനിരക്കിന്‍റെ ഓട്ടം. കേരളത്തിൽ ഇന്ന് പുതിയ ​റെക്കോഡ് കുറിക്കപ്പെട്ടിരിക്കുകയാണ്, സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ […]
Read more
Advertisement
WhiteswanTV Footer