Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ കൂടി ഡി​ജി​റ്റ​ലാ​ക്കി സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ​നാ​മ : ഹ​മ​ദ് രാ​ജാ​വി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നതിന് മുന്നോടിയായി 27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കി.

ഡി​ജി​റ്റ​ൽ പ്ര​വേ​ശ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാണ് കൂടുതൽ പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ് ഡി​ജി​റ്റ​ലാ​ക്കിയിരിക്കുന്നത്.

പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​വും സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 11 സേ​വ​ന​ങ്ങ​ൾ, പ​രി​സ്ഥി​തി വി​ല​യി​രു​ത്ത​ലി​നും ലൈ​സ​ൻ​സി​ങ്ങി​നു​മു​ള്ള എ​ട്ട് സേ​വ​ന​ങ്ങ​ൾ, റേ​ഡി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റി​നു​ള്ള ഏ​ഴ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വയാണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നത്.

24 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 500 സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക, പേ​പ്പ​ർ​വ​ർ​ക്കു​ക​ൾ കു​റ​ക്കു​ക, എ​ല്ലാ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണി​തെ​ന്ന് എ​ണ്ണ-​പ​രി​സ്ഥി​തി മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ബി​ൻ ദൈ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​പേ​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി നാ​ലാ​ക്കി ചു​രു​ക്കാ​നും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലു​ട​നീ​ള​മു​ള്ള സേ​വ​ന വി​വ​ര​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​നും ഇ​തി​ട​യാ​ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ ലൈ​സ​ൻ​സി​ങ്ങും പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന വ്യാ​പാ​രം, സൈ​റ്റ് പ​രി​ശോ​ധ​ന അ​ഭ്യ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ​ട​ക്കം ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.

Recent News

Advertisement
WhiteswanTV Footer