Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഉപസംവരണത്തിലൂടെ വികസനം നേടിയ അരുന്തതിയാർ സമുദായം!!

കെ.എം.സലിം കുമാർ ഡോ : തോൽ. തിരുമാളവൻ അരുന്തതിയാർ ഉപവിഭാഗത്തിലെ അംഗമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ VCK യുടെ ശ്രമഫലമായിട്ടാണ് DMK സർക്കാർ പ്രസ്തുത സമുദായത്തിന് 3% ഉപസംവരണം അനുവദിച്ചത്!! തമിഴ്നാട്ടിലെ പറയരുടെ ചരിത്രത്തിൽ തങ്ക ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതയാണിത്! തമിഴ്നാട്ടിലെ പട്ടികജാതിയും, പറയ സമുദായത്തിലെ ഉപവിഭാഗവും ആണ് അരുന്തതിയാർ സമുദായം. വെല്ലൂർ, തിരുവണ്ണാമല, വില്ലുപുരം ഗൂഡല്ലൂർ, കാഞ്ചിപുരം ജില്ലകളിലാണ് അധിവസിക്കുന്നത്. ചെരുപ്പ് നിർമ്മാണം, ചെരുപ്പ് നന്നാക്കൽ, തുകൽ ബെൽറ്റ് നിർമ്മാണം, തുകൽ ബാഗ് […]
Read more

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

മുംബൈ: മഹാരാഷ്ട്രയില്‍ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികൾക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടു. തുടർന്ന് കൽവ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ 12 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ […]
Read more

കാണ്‍പൂരില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും ഇന്ത്യ വിജയക്കൊടി പാറിച്ചു. വെറും ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 95 […]
Read more

പി വി അന്‍വറിനൊപ്പമില്ല, ഞാന്‍ എന്നും സി പി എം സഹയാത്രികനായി തുടരും ; കെ ടി ജലീല്‍

മലപ്പുറം : പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും, അന്‍വറുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് ഉണ്ടായിരിക്കില്ലെന്നും കെ ടി ജലീല്‍ എം എല്‍ എ വ്യക്തമാക്കി. സിപിഎം ബന്ധം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇവിടെ ഇല്ലെന്നും, അതിനാല്‍ അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയെ ശക്തമായി എതിര്‍ക്കുമെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്ന ചില ആരോപണങ്ങളില്‍ സത്യങ്ങള്‍ ഉണ്ട്. ഇത്തരം വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുതന്നെയാണ് എന്റെ […]
Read more

തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത […]
Read more

അര്‍ജുന്റെ മരണത്തില്‍ കുടുംബത്തിന്റെ വൈകാരികത മനാഫ് മുതലെടുക്കുന്നു; ആരോപണവുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണമായി മാറുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞു. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും അത്തരത്തില്‍ ഫണ്ട് പിരിവ് വേണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്. അര്‍ജുനെ […]
Read more

അരികൊമ്പന് അരി വേണ്ട; ഇഷ്ടവിഭവങ്ങളില്‍ മാറ്റമെന്ന് വനംവകുപ്പ്

ചിന്നക്കനാലില്‍ നിന്ന് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ഇഷ്ടവിഭവങ്ങളില്‍ മാറ്റം. ഇഷ്ടഭക്ഷണമായിരുന്ന അരിക്കുവേണ്ടി അരിക്കൊമ്പന്‍ പരാക്രമം കാണിക്കാറില്ലെന്നും ഇപ്പോള്‍ ഏറെ പ്രിയം പുല്ലും ഇലയുമെന്ന് തമിഴ്നാട് വനംവകുപ്പ് പറഞ്ഞു. പ്രകൃതിദത്ത വിഭവങ്ങള്‍ കഴിച്ച് ശാന്തനായി കഴിയുകയാണ് അരികൊമ്പന്‍ ഇപ്പോള്‍. മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും അവിടെ നിന്ന് തിരുനെല്‍വേലി മുണ്ടെന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്. […]
Read more

ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത; റയാന ബര്‍നാവിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി റയാന ബര്‍നാവി. 2023 മെയ് 21-നാണ് യു.എസിലെ ഫ്‌ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അല്‍ഖര്‍നിക്കൊപ്പം റയാന ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് 34 കാരിയായ റയാന ബര്‍നാവി. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളില്‍ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉള്‍പ്പെടെ […]
Read more

ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട

ന്യൂഡൽഹി: ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും സഹിതം രണ്ട് അഫ്ഗാൻ […]
Read more
Advertisement
WhiteswanTV Footer