Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം

തിരുവനന്തപുരം: ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.
Read more

ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലെന്ന് പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മറ്റ് ഏത് സംസ്ഥാനത്തെ അപേക്ഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ന്യൂനപക്ഷ കമീഷൻ സംഘടിപ്പിച്ച ജില്ലാതല സെമിനാർ കോവൂരിലെ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂർവം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് നാം. […]
Read more

ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും

തൃശ്ശൂർ: ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ അഴിമതിയിൽ ശിക്ഷ വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി. 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 51 പ്രതികളിൽ ഒരാളെ കുറ്റവിമുക്തനാക്കി. സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്.
Read more

നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കതുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലകളിൽ ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മന്ത്രി വി. ശിവൻ കുട്ടി. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് സംഘടിപ്പിച്ച ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, തൊഴിലാളി– ജനസംഖ്യാ അനുപാതം വർദ്ധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും നൈപുണ്യ വികസനത്തിലൂടെ സാധിക്കും. കേരള സർക്കാരിന്റെ തൊഴിലും […]
Read more

‘ഗോട്ട്’ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

വിജയ്–വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. താരത്തിന്‍റെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ച്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്​തത്. 50 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിൽ ഇരട്ട വേഷത്തിലാണ് നടൻ എത്തിയിരിക്കുന്നത്.ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും. ഇളയരാജയുടെ […]
Read more

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ്; കേരളമൊന്നടങ്കം എതിർക്കുമെന്ന് കെ സി വേണു​ഗോപാല്‍

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കോൺ​ഗ്രസ് കെസി വേണു​ഗോപാൽ. കേരളം ഒന്നടങ്കം എതിർക്കുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തുകയാണ് സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, […]
Read more

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ലെന്നുമാണ് വിമർശനം ഉയർന്നത്. നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുയർന്നു. നവകേരള സദസിനായുള്ള ഉള്ള പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു. മന്ത്രി വിഎൻ വാസവൻ, കേന്ദ്ര […]
Read more

വയനാട് ഉപതെരഞ്ഞെടുപ്പ്; ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് ആവശ്യം

വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ. അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്‍റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് […]
Read more

പ്രോടെം സ്പീക്കര്‍ പദവി ലഭിക്കാതെ കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.18 മത് ലോകസഭയിലെ ഏറ്റവും സീനിയര്‍ അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.കീഴ്വഴക്കം അനുസരിച്ച് സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോ ടെം സ്പീക്കര്‍ ആയി നിയമിക്കുക.എന്നാല്‍ ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് BJD യില്‍ നിന്ന് BJP യില്‍ എത്തി ഒറീസ്സയിലെ കട്ടക്ക് ലോകസഭാ സീറ്റില്‍ നിന്നും വിജയിച്ച എം പിയാണ് ഭര്‍തൃ ഹരി മഹ്താബി.2014ലെ […]
Read more
Advertisement
WhiteswanTV Footer