Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

മുഖ്യമന്ത്രി പറയണം കൊലക്കത്തി താഴെ വെക്കാന്‍ -മുല്ലപ്പള്ളി രാമചന്ദ്രന്‍

തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് 1969 ഏപ്രില്‍ 28ന്ന് നടന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തോടെയാണ് ഉത്തരമലബാര്‍ രാഷ്ട്രീയ കുരുതിക്കളങ്ങളായി മാറുന്നത്.അന്തരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി യുവ നേതാവായ കാലത്ത് നടന്ന നിഷ്ഠൂര നരഹത്യ.ആ യുവ നേതാവുമായുണ്ടായ ഒരു ചെറിയ വഴക്കാണ് ഇന്നത്തെ മുഖ്യമന്ത്രി പ്രതിയായിട്ടുള്ള വാടിക്കല്‍ രാമകൃഷ്ണനെന്ന ജനസംഘം അനുഭാവിയുടെ ജീവനെടുത്ത സംഭവം. കണ്ണൂര്‍ പിന്നീട് സമാധാനത്തിലെക്ക് തിരിച്ചു പോയിട്ടില്ല.എത്രയെത്ര നിരപരാധികളാണ് കൊലക്കത്തിക്കിരയായത്.ഒരിടത്തുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരില്‍ സൃഷ്ടിക്കപ്പെട്ടത് ഈ ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങളൊടൊപ്പമാണ്.മറ്റ് രാഷ്ട്രീയ ആശയക്കാര്‍ ഭയവിഹ്വലരായാണ് […]
Read more

മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം:മേല്‍മുറി മുട്ടിപ്പടിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.വ്യാഴാഴ്ച ഉച്ചക്ക് 12.25ഓടെയാണ് അപകടം.കോഴിക്കോട് ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.ഓട്ടോയിലുണ്ടായിരുന്ന മഞ്ചേരി പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്‌റഫ് (35), ഭാര്യ സാജിദ (37), മകള്‍ ഫിദ (15) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
Read more

ഇനി റെക്കോര്‍ഡ് സന്ദേശങ്ങളെ ടെക്‌സ്റ്റാക്കാം;പുതിയ ഫീച്ചറുമായി വാട്സ്സ്അപ്പ്

ന്യൂയോര്‍ക്ക്:ഓരോ ദിവസവും പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ട് വരുകയാണ് വാട്സ്സ്ആപ്പ്.ഒരുപിടി പുതിയ ഫീച്ചറുകള്‍ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു.ട്രാന്‍സ്‌ക്രൈബ് ഓപ്ഷനാണ് പുതുതായി വാട്‌സ്ആപ്പ് നടപ്പിലാക്കുന്ന ഫീച്ചറുകളിലൊന്ന്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും എന്നതാണ് പ്രത്യേകത. ആദ്യഘട്ടത്തില്‍ അഞ്ച് ഭാഷകളിലാണ് ഈ സേവനം ലഭിക്കുക.ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും സേവനം ലഭ്യമാകും.ഇനിയും ഫീച്ചറുകള്‍ വരാനിരിക്കുന്നു.ആളുകളുടെ […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം കനക്കും;ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കര്‍ണാടക തീരം മുതല്‍ കേരളാ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി.ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുവാണ്.കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗലൂരു:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സന്‍(52) വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.രാവിലെ 11.15 ന് ആണ് സംഭവം.കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്എല്‍വി പാരഡൈസിലെ നാലാം നിലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്.ജോണ്‍സണ്‍ താഴേക്ക് വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോണ്‍സണെ വിഷാദം അടക്കമുള്ള രോഗങ്ങള്‍ […]
Read more

ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും

തിരുവനന്തപുരം:മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും.സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍.ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല നല്‍കിയത്.കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കാന്‍ തീരുമാനമായി.പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും […]
Read more

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം.ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം.തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.യുവതിയോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കയറിയ ഫൈസല്‍ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു.തുടര്‍ന്ന് […]
Read more

കളളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

ചെന്നൈ:കള്ളാക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു.ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു.80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്.മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലിലെടുക്കുകയും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.മദ്യവില്‍പ്പന നടത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ […]
Read more

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

തിരുവനന്തപുരം:മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്.അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചിരുന്നു.
Read more
Advertisement
WhiteswanTV Footer