Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-കാനഡ പോരാട്ടം

ഫ്‌ലോറിഡ:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും.ഫ്‌ലോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്ഗ്രൂപ്പ് മത്സരം.ട്വന്റി 20യില്‍ ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.സൂപ്പര്‍ എട്ടില്‍ ഇടം ഉറപ്പിച്ച ഇന്ത്യ കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കുമോയെന്നതിലാണ് ആകാംക്ഷ.അതേസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും നീലപ്പട ജയിച്ചു. ഫ്‌ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]
Read more

തൃശ്ശൂര്‍:ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി

ദേവാലയത്തില്‍ ഭക്തിഗാനം ആലപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.’നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഭക്തിഗാനം ആലപിച്ച ശേഷം കുരിശ് വരച്ച് പ്രാര്‍ത്ഥിച്ചു.കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു.മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.കിരീടം സമര്‍പ്പിച്ച് സുരേഷ് […]
Read more

മലയാളി പ്രവാസികള്‍ 22 ലക്ഷം; ‘2023ല്‍ നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ’

മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപയാണെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ […]
Read more

ആര്‍ത്തവ ശുചിത്വ ബോധവത്കരണവും,സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ

മുക്കാട്ടുകര:മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ അനുസ്മരണാര്‍ത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുക്കാട്ടുകരയില്‍ സമ്പൂര്‍ണ്ണ സാനിറ്ററി നാപ്കിന്‍ ഫ്രീ സോണ്‍ ആക്കുവാന്‍ ആര്‍ത്തവ ശുചിത്വ ബോധവത്ക്കരണ ക്യാമ്പ് ഇതള്‍ രണ്ടാം ഭാഗം സംഘടിപ്പിച്ചു.ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലക്ഷ്മി നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. കരുണം കൂട്ടായ്മ ചെയര്‍മാന്‍ ജെന്‍സന്‍ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.നിധിന്‍ ജോസ്, സന്തോഷ് മഞ്ഞില്ല, എന്‍.നന്ദകുമാര്‍, ഉഷ ഡേവിസ്, സ്മിത […]
Read more

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു.ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാര്‍പാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്.മോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്.നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തത്. സാങ്കേതിക വിദ്യ വിനാശത്തിനല്ല ക്രിയാത്മകമാക്കാനാണ് ഉപയോഗിക്കേണ്ടതെന്നും ഉച്ചകോടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. എങ്കില്‍ […]
Read more

തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

തൃശൂര്‍:തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം.ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

സര്‍ക്കസ് കഥകളുടെ എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാട് നിര്യാതനായി

കണ്ണൂര്‍:മലയാളി വായനക്കാരെ സര്‍ക്കസിലേക്ക് എത്തിച്ച എഴുത്തുകാരന്‍ ശ്രീധരന്‍ നമ്പാട് (86) നിര്യാതനായി. പാട്യം പത്തായക്കുന്നിലായിരുന്നു അന്ത്യം.സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് ശ്രീധരന്‍ ചമ്പാടിന്റെ ജീവിതം ആരംഭിക്കുന്നത്.ഒരു പക്ഷേ സര്‍ക്കസ് തമ്പുകളിലിരുന്ന് സാഹിത്യ രചന നടത്തിയ അപൂര്‍വ്വ മലയാള സാഹിത്യകാരനാണ് ശ്രീധരന്‍ ചമ്പാട്.സര്‍ക്കസ് പ്രമേയമായുള്ള സിനിമകളുടെ തിരക്കഥാ രചനയില്‍ സഹായിയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നത്.സിനിമയില്‍ അഭിനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നോവല്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയ  20 ല്‍ പരം  പുസ്തകങ്ങളും നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന്‍ ചമ്പാട് പ്രവര്‍ത്തിച്ചിരുന്നു. 1937-ല്‍ തലശ്ശേരിക്കടുത്ത ചമ്പാട് […]
Read more

നായന്‍താരയെ പിന്നിലാക്കി ഒന്നാമത്തെത്തി തൃഷ

ഓര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി തെന്നിന്ത്യന്‍ താര സുന്ദരി നായന്‍താര.ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയന്‍താര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.നടി തൃഷയാണ് മെയില്‍ നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്.മെയിലാണ് തൃഷ ഒന്നാമത് എത്തിയത്.തെന്നിന്ത്യയുടെ പ്രിയങ്കരിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു.തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം […]
Read more

പ്രണയ ലേഖനം ഒളിപ്പിച്ച ഗൗണ്‍;ശ്രദ്ധ പിടിച്ച്പറ്റി ആനന്ദ് അംബാനി-രാധിക വിവാഹം

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം.ഇതിന് മുന്നോടിയായി സെലിബ്രിറ്റികള്‍ അണിനിരന്ന പ്രീ വെഡ്ഡിങ് ആഘോഷം ആഡംബരക്കപ്പലില്‍ നടന്നിരുന്നു.ഇറ്റലിയില്‍ നിന്ന് തുടങ്ങി ഫ്രാന്‍സില്‍ സമാപിച്ച നാല് ദിവസത്തെ കപ്പല്‍ യാത്രയില്‍ 1200 വിശിഷ്ടാതിഥികളാണ് പങ്കെടുത്ത പരിപാടിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ചും പ്രീ വെഡ്ഡിങ്ങിലെ ഔട്ട്ഫിറ്റുകളെ കുറിച്ചും സംസാരിക്കുകയാണ് രാധിക മെര്‍ച്ചന്റ്. കപ്പലിലെ ആദ്യ ദിനത്തില്‍ ആനന്ദ് തനിക്കെഴുതിയ പ്രണയലേഖനത്തിലെ വരികള്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് രാധിക […]
Read more

കെ.എസ്.ഇ.ബി. ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പാലക്കാട്:ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്.കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more
Advertisement
WhiteswanTV Footer