Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ആരാണ് ഉത്തരവാദി?;കുവൈറ്റ് ദുരന്തത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബാബു പോള്‍ തുരുത്തി

കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നടുങ്ങിയിരിക്കുന്ന ലോകമലയാളികള്‍ക്കായി ഹൃദയം തൊടുന്ന കുറിപ്പുമായി ബാബു പോള്‍ തുരുത്തി.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.ഈ നരഹത്യയ്ക്ക് പിന്നിലെ ഉത്തരവാദി ആരെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രുപം ഒരു ഞെട്ടലോടെമാത്രമേ ഓര്‍മ്മിക്കാനാവൂ!എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പൊലിഞ്ഞുപോയത്!ചില പഴയ സൗഹൃദങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന ആശങ്ക!ആരാണ് ഉത്തരവാദി? എന്നുമാണ് ആദ്യം പറഞ്ഞിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നുമാത്രം പറയാതെ, ആ ‘മലയാളിയുടമസ്ഥന്‍’ ആരാണെന്നു പറഞ്ഞാല്‍ എന്താ കുഴപ്പം? എന്ന […]
Read more

‘സൗജന്യ യുണിഫോം’ പാഴ് വാക്കായി;കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയില്‍

തിരുവനന്തപുരം:അധ്യായന വര്‍ഷം ആരംഭിച്ചിട്ടും യൂണിഫോം വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍.സ്‌കുള്‍ തുറന്ന ഉടന്‍ യൂണിഫോം വിതരണം ചെയ്യാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പാഴ് വാക്കായെന്നാണ് അധ്യാപകര്‍ പറയുന്നത്.എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകര്‍ ആരോപിച്ചു. സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്.ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്.കുടിശിക ഈ […]
Read more

കുവൈത്ത് ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14, 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്.  സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള […]
Read more

മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ബോധവാന്‍മാര്‍

കൊച്ചി:മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യയിലെ പിതാക്കന്‍മാര്‍ രാജ്യത്തിന്‍റെ മറ്റു മേഖലകളിലുളളവരേക്കാള്‍ കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗുഡ്നൈറ്റ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. പാരന്‍റിങ് എന്നത് മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ദേശീയ തലത്തില്‍ 95 ശതമാനം പിതാക്കന്‍മാരും ചൂണ്ടിക്കാട്ടുന്നു. പിതാക്കന്‍മാര്‍ കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ കുറഞ്ഞ തോതില്‍ മാത്രം ഇടപെടുന്നവരാണെന്ന തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ കൂടിയാണ് ഫാദേഴ്സ് ഡേ അടുത്തു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര ഗാര്‍ഹിക പ്രാണിനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് നടത്തിയ ‘ഒരു കൊതുക്, […]
Read more

നടന്‍ ജോജു ജോര്‍ജിന് സിനിമ ഷൂട്ടിംഗിനിടെ പരിക്ക്

ചെന്നൈ:മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്.ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം. കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്.കമലിന്റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയില്‍ തൃഷ കൃഷ്ണന്‍ നായികയായി എത്തുന്നത്.
Read more

മഴക്കാലത്തുണ്ടാകുന്ന വയറിളക്ക രോഗങ്ങള്‍; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്‌

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. […]
Read more

ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ യുഎസിന് 20 ഓവറില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് നാലും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ […]
Read more

മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നി‍ർദ്ദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് […]
Read more

ആശാ ശരത്തിന് ആശ്വാസം;വഞ്ചനക്കേസില്‍ ഹൈക്കോടി സ്റ്റേ

കൊച്ചി:നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഹൈക്കോടതി സ്റ്റേ.പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.നടിക്ക് ഈ കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ക്കാണ് സ്റ്റേ. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂര്‍ […]
Read more

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

കല്‍പറ്റ:രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.കോണ്‍ഗ്രസ് വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു.രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read more
Advertisement
WhiteswanTV Footer