Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഉക്രൈന്‍ യുദ്ധവും ട്രംപിൻ്റെ തീരുമാനവും

സി പി സുഗതൻ സംഭവ ബഹുലമായ ഒരു വര്‍ത്തമാനത്തിന്റെ ഏറ്റവും അവസാനം അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ് ഉക്രൈനെ കൈവിട്ടു. ചരിത്ര ബോധവും ദിശാ ബോധവുമില്ലാത്തവരാണ് ട്രംപിന്റെ ഈ നടപടിയെ വിമർശിക്കുന്നത്. ഒരു സ്വതന്ത്ര രാജ്യം മറ്റൊരു സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്നത് (റഷ്യ ഉക്രൈനെ ആക്രമിച്ചത്) അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമായിരിക്കും. അത് പുതിയ ലോക ക്രമത്തിന്റെ യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്!! എല്ലാ രാജ്യങ്ങളും അതിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ യുദ്ധത്തിനിറങ്ങും. ആ യുദ്ധത്തിന്റെ സമയം നിശ്ചയിക്കുന്നവരും അവരായിരിക്കും. ഇവിടെ […]
Read more

സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം

വാഷിംഗ്ടണ്‍: സ്‌പേസ് എക്‌സ് ‘സ്റ്റാര്‍ഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം. റോക്കറ്റ് ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്. ഫ്‌ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങള്‍ വീണത്. റോക്കറ്റ് വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്‌പേസ് എക്‌സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ എഞ്ചിനുകള്‍ ഓഫാവുകയും ചെയ്തു. ഇതോടെ പേടകം […]
Read more

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി; പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് മാർപാപ്പ

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും. മാര്‍പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതോടെ കടുത്ത അണുബാധയും കഫക്കെട്ടും ഉണ്ടായി. തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് കൃത്രിമശ്വാസം നല്‍കുന്നുവെന്നായിരുന്നു വത്തിക്കാന്‍ അറിയിച്ചത്.
Read more

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരെ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു

പെഷാവർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരെ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തു. പാകിസ്താൻ താലിബാൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വത്തിക്കാൻ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ മെക്കാനിക്കൽ വെൻ്റിലേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്. അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായതുപോലെയുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ പിന്നീട് ഉണ്ടായില്ലെന്നും പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്തിയില്ലെന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ അടുത്ത […]
Read more

റംസാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മുതൽ വ്രതാരംഭം

മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാന്‍ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. ഈ ഗള്‍ഫ് രാജ്യങ്ങള്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.
Read more

കോം​ഗോയിൽ വൻ സ്‌ഫോടനവും വെടിവെപ്പും; നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം

കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ നഗരമായ ബുക്കാവുവില്‍ എം23 വിമത നേതാവ് കോര്‍ണിലി നംഗ നടത്തിയ ബഹുജന റാലിയില്‍ ആക്രമണം. വെടിവെപ്പും സ്‌ഫോടനവും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെദിയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് കോര്‍ണിലി നംഗ ആരോപിച്ചു. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്ത വിമത ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ സുരക്ഷിതരാണെന്നും നംഗ വ്യക്തമാക്കി. […]
Read more

യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു കൂടിക്കാഴ്ച. യുക്രൈനിലെ ധാതു ഖനനത്തിന് അമേരിക്കയ്ക്ക് അനുമതി നല്‍കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ സെലന്‍സ്‌കി വൈകാതെ അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞു. സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുക്രെന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും ട്രംപും […]
Read more

പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് പോപ്പിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. എന്നാല്‍ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്‌നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശത്തേയും കിഡ്‌നിയേയും രോഗം ബാധിച്ചതിനാല്‍ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാന്‍ അറിയിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ശ്വാസകോശത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയില്‍ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍പാപ്പ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി ലോകം പ്രാര്‍ത്ഥനയോടെ […]
Read more

സൽമാൻ റുഷ്ദിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ ഏപ്രിലിൽ വിധിക്കും

ന്യൂയോര്‍ക്ക്: പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി. 27 കാരനായ പ്രതി യുഎസ് ലെബനീസ് പൗരന്‍ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കന്‍ പ്രാദേശിക കോടതി ഏപ്രിലില്‍ വിധിക്കും. മുപ്പത് വര്‍ഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത. 2022 ഓഗസ്റ്റിലായിരുന്നു ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ വെച്ച് ഹാദി മതര്‍ കൊലപെടുത്താന്‍ ശ്രമിച്ചത്. 15 തവണയാണ് അക്രമി റുഷ്ദിക്ക് മേല്‍ കത്തി കുത്തിയിറക്കിയത്. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ കാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer