Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

വഴി തടഞ്ഞ് സിപിഎം സമ്മേളനം: പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണം: ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് മുന്നിലേക്ക് മാറ്റി. എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. സ്റ്റേജ് […]
Read more

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മാർതോമാ സഭ

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍. ബ്രൂവറി വിഷയത്തിലാണ് സർക്കാരിനെതിരെ ഡോ. തിയോഡോസിസ് മാര്‍ത്തോമ മെത്രാപോലിത്തന്റെ വിമർശനം. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്ന് ഉത്കണ്ഠയുണ്ടെന്ന് അദ്ധേഹം പറഞ്ഞു.കേരളം കഴിഞ്ഞ പുതുവത്സരത്തില്‍ കുടിച്ച് തീര്‍ത്തത് അനേക കോടികളുടെ മദ്യമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്‍പനയിലൂടെയായതിനാൽ മദ്യ ഉപഭോഗത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലേ?’മലയാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ മദ്യവും മയക്കുമരുന്നുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. പാലക്കാട് ബ്രൂവറി ആരംഭിക്കാനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ […]
Read more

എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാട് നിയമവിരുദ്ധമെന്ന് ആരോപണം; ഒയാസിസ് കമ്പനിക്കെതിരെ അനിൽ അക്കര പരാതി നൽകി

കൊച്ചി: ഒയാസിസ് കമ്പനിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകി. എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിന്റെ അടിസ്ഥാനത്തിലാണ് പരാതി. കേരളത്തിൽ കമ്പനികൾക്ക് നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുവാനും കൈവശം വെയ്ക്കുവാനും സാധിക്കുകയുള്ളു. എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തു. ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണെന്ന് അനിൽ അക്കരെ […]
Read more

തൊഴിലുറപ്പ് പദ്ധതിയിൽ കേരളം ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: കേരളം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായ രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.നിയമത്തിൽ പറയുന്നതിനും അപ്പുറത്ത് വിപുലമായാണ് കേരളം പദ്ധതി നടപ്പിലാക്കിയത്. അതെസമയം ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരസഭാ […]
Read more

ഡൽഹി ബിജെപിയിൽ സജീവ ചർച്ച; ആരാകും അടുത്ത മുഖ്യമന്ത്രി?

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിൽ സജീവ ചർച്ചകൾ. ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി? ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖാ റായ് എന്നീ പേരുകളും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അന്തിമ തീരുമാനം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
Read more

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം ഇന്ന്

തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആണ് സമ്മേളനം. രാവിലെ 9 ജില്ലയിലെ മുതിർന്ന നേതാവ് എൻ ആർ ബാലൻ പതാക ഉയർത്തും. പ്രകൃതി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതിനുശേഷം ജില്ലാ സെക്രട്ടറി എം എം വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. കരുവന്നൂർ തട്ടിപ്പ്, മറ്റ് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്, തൃശ്ശൂരിലെ ബിജെപിയുടെ വിജയം, കത്തോലിക്കാ സഭ ബിജെപിക്ക് […]
Read more

മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി ബസുകൾ അനുവദിക്കും: മന്ത്രി കെബി ഗണേഷ് കുമാർ

ഇടുക്കി: കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. അതിനാൽ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ കൂടി അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബെസ് എന്നും ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് […]
Read more

മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം

ദില്ലി: ഉത്തർപ്രദേശിലെ മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൈവരിച്ചു. സമാജ് വാദി പാർട്ടിയുടെ അജിത് പ്രസാദിനെ 70,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പസ്വാൻ പരാജയപ്പെടുത്തുകയായിരുന്നു. അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിനു പിന്നാലെയുള്ള മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി. അയോധ്യയിൽ വിജയിച്ച ശേഷം എസ്പി നേതാവ് അവധേഷ് പ്രസാദ് ഒഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അവേഷ് പ്രസാദിന്റെ മകൻ അജിത് പ്രസാദിനെയാണ് മിൽക്കിപൂരിൽ സ്ഥാനാർത്ഥിയാക്കിയത്. പാർലമെൻറിൽ അടക്കം […]
Read more

എഎപിയുടെ തോൽവിക്ക് പിന്നാലെ പോസ്റ്റുമായി സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ആപ് എംപി സ്വാതി മലിവാള്‍. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും തത്സമയം വസ്ത്രം നല്‍കുന്ന കൃഷ്ണനെയുമാണ് സ്വാതി എക്സില്‍ പങ്കുവെച്ചത്. എംപി പങ്കുവെച്ച കുറിപ്പ് നിലവില്‍ ചര്‍ച്ചാവിഷയമാകുകയാണ്. ഒരു വര്‍ഷത്തോളമായി സ്വാതിയും ആപ്പുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട്. കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് സഹായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പാര്‍ട്ടിയില്‍ നിന്ന് പിന്‍തുണ ലഭിക്കാതെ […]
Read more

പകുതിവില തട്ടിപ്പ് കേസിൽ പ്രതികരണവുമായി നജീബ് കാന്തപുരം എംഎല്‍എ

കൊച്ചി: പകുതിവില തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നജീബ് കാന്തപുരം എംഎല്‍എ. ഒരു കേസ് കൊണ്ടും തന്റെ മുന്നിലെ വലിയ ഉത്തരവാദ നിര്‍വഹണത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്നും തനിക്കൊരു സ്വപ്നമുണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം എനിക്കൊരു സ്വപ്നമുണ്ട്‌…..പെരിന്തൽമണ്ണയിലെ ഏറ്റവും ദുർബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ്‌ നിൽക്കാൻ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാൻ ഈ എനർജിയോടെ തന്നെ നിങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer