നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാന്‍ സാധിക്കുമത്രേ. നഖങ്ങളുടെ നിറവ്യത്യാസം, ഘടനാവ്യത്യാസം പോലുള്ളവ പോഷകക്കുറവിന്റെയും ചില ആരോഗ്യപ്രശ്‌നങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം. ആരോഗ്യമുള്ള നഖങ്ങള്‍ പിങ്ക് നിറത്തില്‍ ഒരേ ആകൃതിയിലാകും ഉണ്ടാവുക.
കൊയിലോണിയ (സ്പൂണ്‍ ആകൃതിയിലുള്ള നഖങ്ങള്‍):
പലപ്പോഴും ശരീരത്തില്‍ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. വിളര്‍ച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നീ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പര്‍തൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.
ക്ലബിങ്: ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം അല്ലെങ്കില്‍ എന്‍ഡോകാര്‍ഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ല്യൂക്കോണിച്ചിയ (നഖങ്ങളിലെ വെളുത്ത പാടുകള്‍): സിങ്കിന്റെ കുറവോ ഫം?ഗസ് അണുബാധ കാരണമോ ആകാം നഖങ്ങളില്‍ വെളുത്ത പാടുകള്‍ ഉണ്ടാവുന്നത്.
യെല്ലോ നെയില്‍ സിന്‍ഡ്രോം: നഖങ്ങള്‍ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.




