തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയുണ്ടായ ആക്രമണം ലജ്ജാകരം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സംഭവം സിപിഎമ്മിന്റെ ഉത്തരവാദിത്വങ്ങൾ നേരിടാനുള്ള വിമുഖതയെ തുറന്നുകാട്ടുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രതിഷേധമല്ല, നിയമവാഴ്ചയ്‌ക്കെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നും, സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്നും, ഭീഷണികളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതികരണങ്ങൾ തുടരുകയാണ്.





