തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ
തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന് […]
Read more

