Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ ആലയില്‍ തളച്ചിടാന്‍ അനുവദിക്കില്ല: അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ഔന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്‌ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത് എന്നും സംഘപരിവാര്‍ ആലയില്‍ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിസിമാരാകാന്‍ സാധിക്കും. രാജ്യത്തിന്റെ വിദ്യാഭ്യാസ […]
Read more

ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന്‍ എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാമ്പത്തികമായുള്ള വഴികള്‍ അടഞ്ഞപ്പോഴാണ് ആത്മഹത്യ. മരിച്ചവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. […]
Read more

അതിദാരിദ്ര്യ മുക്ത കേരളം നവംബർ മാസത്തോടെ യാഥാർഥ്യമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി ശാസ്ത്രീയവും, സമഗ്രവും, പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. എന്നാൽ അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്. ‘മനസോടിത്തിരി മണ്ണ് […]
Read more

ശബരി​മലയി​ൽ യുവതി​പ്രവേശനം വേണ്ട: തുഷാർ വെള്ളാപ്പള്ളി​

കൊച്ചി: ഹൈന്ദവ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്ത്രീയും പ്രായപരിധി ലംഘിച്ച് ശബരിമല ദർശനത്തിന് മുതിരില്ലെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം എറണാകുളം, തൃശൂർ, പാലക്കാട് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യമില്ലെന്നാണ് യോഗത്തിന്റെ എക്കാലത്തെയും നിലപാട്. ഗുരുദർശനിന്റെ ഉൾക്കാമ്പ് സനാതന ധർമ്മമാണ്. അതിൽ അടിയുറച്ച് നിന്നും അതിലെ ജീർണതകൾക്കെതിരെ പൊരുതിയുമാണ് ഗുരു നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ട്  പോയത്. സനാതന ധർമ്മത്തിൽ  സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണ്. ദൈവദശകത്തിലൂടെ ഗുരു ലോകത്തിന് പകർന്ന് നൽകിയതും ഇതേ തത്വശാസ്ത്രമാണ്.  ഷർട്ടി​ല്ലാത്ത കാലത്തും അവർണർക്ക് ക്ഷേത്രത്തി​ൽ പ്രവേശനം നി​ഷി​ദ്ധമായി​രുന്നു. ഷർട്ട് വി​വാദം എസ്.എൻ.ഡി​.പി​. യോഗത്തി​ന് ഒരു ദി​വസം കൊണ്ട് തീർക്കാവുന്നതേയുള്ളൂ. ആവേശത്തോടെയല്ല ഈ വി​ഷയം കൈകാര്യം ചെയ്യേണ്ടത്. ബന്ധപ്പെട്ടർ സമവായത്തിലൂടെ പരി​ഹാരം കാണട്ടെ.  സസ്യാസിമാർ പറയുന്ന […]
Read more

ഡൽഹിയിൽ എഎപി-ബിജെപി പോര്; മുഖ്യമന്ത്രിയുടെ വസതിയുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കവെ രാജ്യതലസ്ഥാനത്ത് എഎപി-ബിജെപി ഏറ്റുമുട്ടൽ. തന്നെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കിയെന്ന, മുഖ്യമന്ത്രി അതിഷിയുടെ ആരോപണവും അതിനുള്ള ബിജെപിയുടെ മറുപടിയുമാണ് ഇപ്പോൾ രംഗം ചൂടുപിടിപ്പിക്കുന്നത്. മാധ്യമങ്ങളുമായി എഎപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് എത്തിയതാണ് പുതിയ ഏറ്റുമുട്ടലിന് കാരണമായത്. ഷീഷ്മഹലിനേക്കുറിച്ച് ബിജെപി ഉയര്‍ത്തിയ വാദങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഡല്‍ഹി മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിയായ സഞ്ജയ് സിങ് എന്നിവര്‍ ചൊവ്വാഴ്ച എത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുന്നത്. മുഖ്യമന്ത്രിയുടെ […]
Read more

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; കെപിസിസി അന്വേഷണ കമ്മീഷൻ ഇന്ന് വയനാട്ടിൽ

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങൾ സന്ദർശനം നടത്തും. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ മുൻ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകും:മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപിൽ.വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് പ്രതികരിച്ചു.സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ഊർജിതമാക്കുകയാണ് ആം ആദ്മി പാർട്ടി. അതേസമയം കോൺഗ്രസും ബിജെപിയും കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ തെരഞ്ഞെടുപ്പ് റാലികൾ വരും ദിവസങ്ങളിൽ എഎപി ദില്ലിയിൽ […]
Read more

ശെരിക്കും ആഭ്യന്തരം ആരുടെ കയ്യിലാണ്…?; മാങ്കൂട്ടത്തിലിനെ ക്ലിക്ക് ആക്കിയ പോലീസ് അൻവറിനെയും സ്റ്റാറാക്കി

പലപ്പോഴും കേരള പോലീസിന്റെ പ്രവർത്തനങ്ങൾ സിപിഎമ്മിന് ദോഷകരമായി മാറുകയും പ്രതിപക്ഷത്തിന് ഗുണമായി ഭവിക്കുകയും ചെയ്യാറുണ്ട്. സമീപകാല ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. മാസങ്ങൾക്കു മുമ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റിയിലേക്ക് ഒരു സമരം നയിച്ചതിന്റെ പേരിൽ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുവജന സംഘടനയുടെ നേതാവിനെ ഭീകരവാദികളെ പിടികൂടുന്ന രീതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റോടെ രാഹുൽ മാങ്കൂട്ടത്തിലിന് ഉണ്ടായ രാഷ്ട്രീയ മൈലേജ് ചെറുതൊന്നുമല്ല. […]
Read more

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിൽ നിന്നും രാജിവെക്കുന്നതായും ട്രൂഡോ പ്രഖ്യാപിച്ചു. എന്നാൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനം തുടരുമെന്നും ട്രൂഡോ അറിയിച്ചു.പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി വെയ്ക്കുന്നതെന്നും ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതെസമയം ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. […]
Read more

18 മണിക്കൂർ ജയിൽവാസത്തിന് ശേഷം പി.വി. അൻവർ ജയിൽമോചിതൻ; വൻ സ്വീകരണവുമായി പ്രവർത്തകർ

മലപ്പുറം: 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷം പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ക്കാൻ നേതൃത്വം കൊടുത്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് രാത്രി 8:25 ഓടെയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. തുടർന്ന് പിവി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer