Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് ലീഗിനില്ല; എം കെ മുനീർ

കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ […]
Read more

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റസ്സൽ തന്നെയാണ് ജില്ലാ സെക്രട്ടറി. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. എ വി റസൽ, […]
Read more

കേരളത്തിലെ ജയിലുകള്‍ സി.പി.എമ്മുകാര്‍ക്ക് സുഖവാസ കേന്ദ്രങ്ങൾ: കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ ജയിലുകള്‍ സഖാക്കൾക്ക് വെറും സുഖവാസ കേന്ദ്രങ്ങളാണെന്ന് കെ.സി വേണുഗോപാല്‍ എംപി. ടിപി കേസിലടക്കം ഇത് കണ്ടതാണെന്നും പെരിയ കേസിലെ ഒന്നാം പ്രതി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജീവപര്യന്തകാലം എന്നത് അവരുടെ സുഖവാസകാലമാണെന്നും കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇവിടുത്തെ ജയിലുകളെല്ലാം സി.പി.എം സഖാക്കള്‍ക്ക് കൊലനടത്തിയാലും വന്ന് താമസിക്കാവുന്ന സുഖവാസ കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Read more

‘പഴയ വീര്യമൊന്നും ഇപ്പോഴില്ല’; എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ സിപിഎം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ യുവജന-വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷ വിമർശനം.സംഘടന റിപ്പോർത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനമുയർന്നത്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം. ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. സമീപകാലത്ത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്വീകരിച്ച പല നടപടികളും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇത്തരമൊരു വിമർശനം ഉയർന്നിരിക്കുന്നത്. മാതൃ സംഘടനയ്ക്ക് […]
Read more

സനാതനധര്‍മത്തെ അപമാനിച്ചുവെന്ന പരാതിയിൽ എം.വി. ഗോവിന്ദന് എതിരെ കേസ് വേണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ബി.ജെ.പി. അധ്യക്ഷ്യന്‍ കെ. സുരേന്ദ്രന്‍. സനാതന ധര്‍മം അശ്ളീലമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ബാലിശമായ ജല്‍പനമാണെന്നും കോടിക്കണക്കിന് വരുന്ന ഭാരതീയരെ അപമാനിച്ച നടപടിയില്‍ കേസെടുക്കണെമന്നും കെ. സുരേന്ദ്രന്‍. ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. മറ്റേതെങ്കിലുമൊരു വിശ്വാസ പ്രമാണത്തെ ഇങ്ങനെ ആക്ഷേപിച്ചു സംസാരിക്കാനുള്ള ധൈര്യം സി.പി.എമ്മിനോ ഗോവിന്ദനോ പിണറായിക്കോ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ശിവഗിരിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ഗോവിന്ദന്‍ […]
Read more

ഡിസിസി പ്രസിഡണ്ടിനെ ഉടനെ തീരുമാനിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു പോകില്ല: കെ മുരളീധരന്‍

തൃശ്ശൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ പരാജയം അന്വേഷിച്ച കമ്മീഷനെ പരിഹസിച്ച് കെ മുരളീധരന്‍. എല്ലാ ഇലക്ഷന്‍ കഴിഞ്ഞാലും ഞങ്ങള്‍ കമ്മീഷനെ വയ്ക്കാറുണ്ട്. അതിന്റെ ഭാഗമായി ഒരു കമ്മീഷനെ വെച്ചു അത്രയേ ഉള്ളൂ എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടായിട്ടില്ലല്ലോ എന്നും മുരളീധരന്‍ പരിഹസിച്ചു. പ്രസിഡന്റ് ഇല്ലാതെ രണ്ടുമൂന്നു ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുക്കാല്‍ ലക്ഷത്തിന്റെ കുറവ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായി. പ്രസിഡന്റ് […]
Read more

അപകീർത്തി കേസ്: ശോഭാ സുരേന്ദ്രന് സമൻസ്

തിരുവനന്തപുരം: അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ് അയച്ച് കോടതി. മാർച്ച്‌ 28 ന് കോടതിൽ നേരിട്ട് ഹാജരാകാനാണ് ഗോകുലം ഗോപാലൻ നൽകിയ പരാതിയിൽ തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റെ ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. എന്നാൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് […]
Read more

ഹിന്ദുക്കളുടെ കാര്യം അവർ നോക്കിക്കോളും; സർക്കാരിനെന്ത് കാര്യം…?

ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതിൽ ഹിന്ദുക്കൾക്കും ഹിന്ദു സംഘടനകൾക്കും കടുത്ത എതിർപ്പെന്ന് സൂചന. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രമാണ് സർക്കാർ ഇടപെടുന്നതെന്നും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ യാതൊരു അഭിപ്രായത്തിനും സർക്കാർ മുതിരാറില്ലെന്നുമുള്ള വിമർശനങ്ങളാണ് പലരും ഉയർത്തുന്നത്. ഭൂരിപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ എന്ത് അഭിപ്രായവും പറയാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന ധാരണയാണ് സർക്കാരിനെയും ചില സാംസ്കാരിക നായകരെയും നയിക്കുന്നതെന്നും അവർ തുറന്നടിക്കുന്നു. ആചാരങ്ങളുമായി ബന്ധപ്പെട്ട് ശിവഗിരി ആശ്രമത്തിലെ പരിപാടിക്കിടയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം […]
Read more

പി വി അൻവർ ഉടൻ യുഡിഎഫിലേക്ക്; നേതൃത്വത്തിന് മുൻപിൽ ഭീഷണിയുമായി ആര്യടൻ ഷൗക്കത്ത്

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി വി അൻവ‍ർ ചർച്ച നടത്തിയതായും റിപോർട്ടുകൾ പുറത്ത് വരുന്നു. സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം. ഒരു യുവ സിപിഐഎം എംഎൽഎയുമായും അൻവർ‌ സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു. എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബിജെപി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്. യുഡിഎഫ് […]
Read more

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-നുമുൻപ്‌

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-ന് മുൻപ്‌. ഈ മാസം അവസാനം തന്നെ ദേശീയ അധ്യക്ഷനെ തീരുമാനിക്കും. ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രനേതാക്കൾ പറഞ്ഞു. ഈ തെരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിക്കാൻ നേതാക്കന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മേഘാലയയുടെയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരന് നാഗാലാൻഡിന്റെയും ചുമതലയാണ്. ലക്ഷദ്വീപ് ചുമതല പൊൻ രാധാകൃഷ്ണനാണ്.
Read more

Recent News

Advertisement
WhiteswanTV Footer