Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു

മലപ്പുറം : സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ് വി പി അനിൽ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കൺസോർഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്നു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് […]
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

ഖുശ്‌ബു സുന്ദർ അറസ്റ്റിൽ

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പൊലീസിന്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖുശ്ബുവിന് പിന്നാലെ മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി റാലിക്ക് അനുമതി പൊലീസ് നിഷേധിച്ചിരുന്നു. ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

പുകവലിക്കുന്നത് മഹാ അപരാധമാണോ…?; താനും പുകവലിക്കുന്നയാളാണ്: യു പ്രതിഭയ്ക്ക് സജി ചെറിയാന്റെ പിന്തുണ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയായതിൽ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ആരാഞ്ഞു. എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കിൽ തെറ്റാണ്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിഭ എംഎൽഎയുടെ മകൻ എന്തെങ്കിലും […]
Read more

കോൺഗ്രസിൽ ‘വർക്കിങ് ജനറൽ സെക്രട്ടറിമാർ’ വരുന്നു

ആയുസ്സ് തീരാറായിട്ടും ആശ തീരാത്ത മുതിർന്ന നേതാക്കളുടെ വാശികൾക്ക് മുൻപിൽ കോൺഗ്രസിനുള്ളിലെ പുനസംഘടന നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമായും പുനസംഘടന വൈകുന്നതിന്റെ കാരണം മുതിർന്ന ആളുകളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടക്കാത്തത് തന്നെയാണ്. കൂടുതൽ ചെറുപ്പക്കാരെയും വനിതകളെയും ഉൾപ്പെടുത്തുവാൻ നേതൃത്വം പരമാവധി ശ്രമിക്കുമ്പോഴും പഴയ താപ്പാനകൾ മാറാത്തത് തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായി. ജനങ്ങൾക്കിടയിൽ യാതൊരു സ്വീകാര്യതയും ഇല്ലെങ്കിലും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ എല്ലാകാലത്തും കെപിസിസി ഭാരവാഹിയായി ലിസ്റ്റിൽ ഇടം പിടിക്കുന്ന ചിലരുണ്ട്. അവരുടെ വാശികൾക്ക് മുൻപിൽ ആണ് […]
Read more

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രശാന്ത് കിഷോർ, നിരാഹാര സമരത്തിലേക്ക്

പട്ന: കഴിഞ്ഞ മാസം ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൻ സൂരജ് സ്ഥാപകൻ പ്രശാന്ത് കിഷോർ മരണം വരെ നിരാഹാര സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ വീണ്ടും നടത്തണം എന്നിവയാണ് ആവശ്യങ്ങൾ. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആരോപിച്ചാണ് പ്രതിഷേധം. ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ […]
Read more

കർണാടകയിൽ ബസ് നിരക്ക് 15% വർദ്ധിച്ചു; ജനുവരി 5 മുതൽ പ്രാബല്യത്തിൽ

ബെം​ഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലെ വർദ്ധനവും ജീവനക്കാരുടെ പ്രതിഫല ചെലവ് വർദ്ധിക്കുന്നതും ഉൾപ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) […]
Read more

ഒടുവിൽ ഒറ്റക്കായ പി സി ചാക്കോ

ഒരുപാട് വഴികൾ മാറി മാറി സഞ്ചരിച്ച് ഒടുവിൽ എൻസിപി ശരത് പവാർ വിഭാഗത്തിലെത്തി ഒടുവിൽ പെരുവഴിയിൽ ആയിരിക്കുകയാണ് പി സി ചാക്കോ. എല്ലാകാലത്തും അധികാരത്തിന്റെ അകത്തളങ്ങളിൽ അടക്കിവാണിരുന്ന ചാക്കോയ്ക്ക് ഇന്നുള്ളത് അത്ര നല്ല കാലമല്ല. എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്. എൻസിപിഎസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല സാഹചര്യങ്ങളിലും വ്യത്യസ്ത നിലപാടുകൾ ആയിരുന്നു വിഷയത്തിൽ ചാക്കോ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുകയും പിന്നീട് തോമസ് കെ […]
Read more

കർണാടക ജെഡിഎസിൽ നേതൃമാറ്റം

കർണാടക ജെഡിഎസ് അധ്യക്ഷനായി നിഖിൽ കുമാരസ്വാമി . നിലവിൽ എച്ച് ഡി കുമാരസ്വാമിയാണ് കർണാടക ജെഡിഎസ് അധ്യക്ഷൻ. നിഖിൽ കുമാരസ്വാമി യുവജന വിഭാ​ഗം അധ്യക്ഷനാണ്. സംക്രാന്തിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയതിനാലാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം മകന് കൈമാറുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും നിഖിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Read more

ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാവുമായ ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer