Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ: ചെന്നിത്തല

പെരുന്ന: മന്നം ജയന്തി ആഘോഷത്തിനായി എൻ എസ് എസ് (NSS) ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല. പെരുന്നയിൽ വച്ച് നടക്കുന്ന ആഘോഷത്തിന്റെ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യാൻ ആണ് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ജി സുകുമാരൻ നായർ സ്വീകരിച്ചു. എൻ എസ് എസുമായി ദീർഘകാല അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല 11 വർഷത്തിന് ശേഷമാണ്‌ പിണക്കം മാറ്റി തിരിച്ചു വരുന്നത്. എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ എന്നും മന്നത് പദ്മനാഭൻ കേരളം കണ്ട […]
Read more

നിയമം ലംഘിച്ച് വാഹനമോടിച്ചാൽ ബ്ലാക്ക് മാര്‍ക്ക്, ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ കാലയളവ്; കർശന നടപടികളുമായി ഗതാഗത മന്ത്രി

കോട്ടയം: ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ഗുണ്ടകളും ക്രിമിനലുകളുമുണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഡ്രൈവിങിൽ തീരെ അച്ചടക്കമില്ലെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു. തമിഴ്നാട് കേരളത്തിലേക്ക് അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സര്‍വീസിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഡ്രൈവിംഗ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് വരാൻ പോവുകയാണെന്നും തനിയെ ലൈസൻസ് റദ്ദാവുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കാൻ പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ നിയമം ലംഘിച്ച് […]
Read more

ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മിഷൻ; ചാവക്കാട് എസ്.ഐക്ക് സ്ഥലം മാറ്റം

ചാവക്കാട്: ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍. തൃശ്ശൂര്‍ പാലയൂര്‍ പള്ളിയിൽ ഡിസംബർ 23-ന് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് പോലീസ് വിലക്കിയിരുന്നു.ഇതെ തുടർന്ന് ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞായിരുന്നു അന്നത്തെ പോലീസ് നടപടി. പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ […]
Read more

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടി; 2024ല്‍ 4 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ 2024 ല്‍ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.’പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. വിത്ത് വിതയ്ക്കുന്നത് തുടങ്ങി വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. എട്ടു കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ […]
Read more

പരോള്‍ തടവുകാരന്റെ അവകാശം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ പിന്‍തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദന്‍ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.
Read more

ത്രിമൂർത്തികളെ തുരത്താൻ തൃശ്ശൂരിൽ യുവതുർക്കികൾ കോൺഗ്രസിന്റെ തലപ്പത്തേക്ക്

ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തക ജില്ലയായിരുന്നു തൃശ്ശൂർ. സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന ഒട്ടേറെ ആളുകളെ സംഭാവന ചെയ്ത ജില്ല കൂടിയാണ് തൃശ്ശൂർ. സാക്ഷാൽ കെ കരുണാകരൻ വരെ തൃശ്ശൂരിന്റെ ജനഹൃദയങ്ങളിൽ നിന്നാണ് കേരളത്തിന്റെ രാഷ്ട്രീയ വിഗതികൾ നിർണയിക്കപ്പെടുന്ന വൻ ശക്തിയായി മാറിയത്. അന്നും ഇന്നുമെല്ലാം കോൺഗ്രസിനുള്ളിൽ പലതരത്തിലുള്ള വിഭാഗീയതകളും തൃശ്ശൂർ ഉൾപ്പെടെ നിലനിന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും പാർട്ടിയുടെ മുന്നേറ്റത്തെ തെല്ലും ബാധിച്ചിട്ടില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും ജില്ലയിലെ […]
Read more

‘തോക്ക് ലൈസൻസിനുള്ള അപേക്ഷ നിരസിച്ചു; ഒരുനിലയ്ക്കും ലൈസൻസ് കിട്ടരുതെന്നത്‌ പി ശശിയുടെആവശ്യം’: പി വി അൻവർ എംഎൽഎ

മലപ്പുറം: തോക്ക് ലൈസൻസിന് വേണ്ടിയുള്ള അപേക്ഷ നിരസിച്ചതായി പി വി അൻവർ എംഎൽഎ. റവന്യൂവകുപ്പും വനംവകുപ്പും ക്ലിയറൻസ് നൽകിയിട്ടുണ്ടെങ്കിലും പോലീസിൽനിന്നുള്ള എൻ ഒ സി കിട്ടിയിരുന്നില്ല. പി വി അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത് എന്നാൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ‍ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്നും ഇതിന്റെ പേരിൽ ഒരു ചോദ്യം ചെയ്യൽ ഉണ്ടായിട്ടില്ലെന്നും അൻവർ പറഞ്ഞു. തനിക്ക് ഒരു നിലയ്ക്കും ലൈസൻസ് കിട്ടരുതെന്നുള്ള പി ശശിയുടെ ആവശ്യമാണ് പോലീസ് റിപ്പോർട്ടെന്നും പി വി […]
Read more

മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസ്; ഗതാഗത മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു. ആനയറ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൂന്നാറിലെ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നുവെന്നും മന്ത്രി ഗണേഷ്‌കുമാര്‍ ചടങ്ങില്‍ കൂട്ടിചേർത്തു. കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന […]
Read more

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്ഥലംമാറ്റം; പ്രമോഷൻ ട്രാൻസ്ഫർ മാത്രമെന്ന് മന്ത്രി എം.ബി. രാജേഷ്

ആലപ്പുഴ: എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയ കേസിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത കേട്ടാൽ തോന്നും ഒരാൾക്കെതിരെ മാത്രമാണ് നടപടിയെന്ന്. വേറെ ഒരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. ദുരുദ്ദേശത്തോടെയാണ് വാർത്ത വന്നതെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.കേസിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. കേസ് […]
Read more

ഗുരു സനാതനധര്‍മ്മി അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേട്:കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളത്. ഗുരുവിനെതിരെ നടത്തിയ പ്രസ്താപന വിവരക്കേടാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഗുരുദേവന്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികള്‍ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്.ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ശ്രീനാരായണ […]
Read more

Recent News

Advertisement
WhiteswanTV Footer