Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പ്രസ്താവന; മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി […]
Read more

ഇടതിന്റെ അടുത്ത വിക്കറ്റ് കൂടി വീഴുന്നു; തോമസ് കെ തോമസ് എംഎൽഎ കൊൽക്കത്തയിലേക്ക്?

പി വി അൻവർ എംഎൽഎയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തെ പല കോണുകളിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ആത്മഹത്യാപരമൊന്നും അതിശയകരമെന്നും അനിവാര്യമെന്നുമെല്ലാം ഈ രാഷ്ട്രീയ നീക്കത്തെ നോക്കിക്കാണുന്നവരുണ്ട്. ഏറെ നാളത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷമാണ് അൻവർ ഒടുവിൽ ഒരു വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അൻവർ കൊൽക്കത്തയ്ക്ക് വണ്ടി കയറുമ്പോൾ തനിക്കൊപ്പം ഇടതുപക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ കടന്നു വരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതിൽ ഒരാൾ ആരെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. എൻസിപി എസുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ തോമസ് എംഎൽഎ […]
Read more

പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വന്ന മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു: പി വി അൻവർ

അഴിമതി ആരോപണം ഉന്നയിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാപ്പ് ചോദിച്ച് പി വി അൻവർ . രാജിക്ക് പിന്നാലെയായിരുന്നു അൻവറിന്റെ ക്ഷമാപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ […]
Read more

അൻവറിലൂടെ മമതയുടെ ലക്ഷ്യം ‘കോൺഗ്രസ് മുക്ത ഭാരതം’

ഇടതുപക്ഷവുമായി കൊമ്പുകോർത്ത് പി വി അൻവർ എംഎൽഎ സ്ഥാനവും രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമ്പോൾ അൻവറിനേക്കാൾ ലക്ഷ്യങ്ങൾ അതിലുള്ളത് മമതാ ബാനർജിക്ക് ആണ്. അധികാരത്തിന് പുറത്താണെങ്കിലും സംഘടനാപരമായി കോൺഗ്രസ് പാർട്ടി ഏറ്റവും ശക്തമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും കോൺഗ്രസിന് കൃത്യമായ ആൾ ബലമുണ്ട്. ഏതു പ്രദേശത്തും ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുവാനുള്ള കരുത്ത് ഇന്നും കോൺഗ്രസിന് കൈമോശം വന്നിട്ടില്ല. മാത്രവുമല്ല അഖിലേന്ത്യാ തലത്തിൽ പോലും കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ […]
Read more

നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണയെന്ന് പിവി അൻവർ

തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുന്ന് പിവി അൻവർ. ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂർ അറിയുന്ന ആളെ സ്ഥാനാർത്ഥി ആക്കണം. ആ മേഖലയിൽ ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. നിയമ സഭയിൽ വിഡി […]
Read more

വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ; വി.ഡി. സതീശൻ നാളെ എൻ. എം വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും

വയനാട്: വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ സന്ദർശിക്കും. വി ഡി സതീശൻ ഇതാദ്യമായാണ് എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതെസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ നാളെ സന്ദർശിക്കും.കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ആത്മഹത്യ കുറിപ്പിലും […]
Read more

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും: പൊതുസമ്മേളനം ഇന്ന്

ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. ഹരിപ്പാട് ചേരുന്ന ജില്ലാ സമ്മേളനമാണ് ആര്‍ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. […]
Read more

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് ഇത് മുന്നോട്ടു വക്കുന്നത്. കോൺക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിൽ ‘സ്റ്റഡി ഇൻ കേരള’ എന്ന വിഷയത്തിൽ ഒരു പ്രീ-കോൺക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ജനുവരി 14, 15 […]
Read more

രമേഷ് ബിധുരിയായിരിക്കും ബി ജെ പി മുഖ്യമന്ത്രിസ്ഥാനാർഥിയെന്ന് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ലോക്‌സഭാ മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കുമെന്ന്അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി.ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്‌രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ചുള്ള പരാമര്‍ശം. ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ജെ.പിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു, കെജ്‌രിവാള്‍ […]
Read more

ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന ആർ അശ്വിന്റെ പരാമർശം; പിന്തുണച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. ‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി […]
Read more

Recent News

Advertisement
WhiteswanTV Footer