Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഇടുക്കിയിൽ അടുത്തതവണ എൽഡിഎഫ് സംപൂജ്യമാകും

ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്ത് ഒഴികെ മറ്റെല്ലായിടത്തും കഴിഞ്ഞതവണ ഇടതുമുന്നണിയാണ് വിജയിച്ചുവന്നത്. തൊടുപുഴയിലെ പിജെ ജോസഫിന്റെ വിജയം മാത്രമാണ് യുഡിഎഫിന് ജില്ലയിൽ ലഭിച്ചത്.എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ യുഡിഎഫ് അട്ടിമറിക്കുന്നതിനുള്ള സാധ്യതകളാണ് പലരും ചൂട്ടിക്കാട്ടുന്നത്.ഇതിൽ ഇടുക്കി മണ്ഡലത്തിലെ റോഷി അഗസ്റ്റിന് മാത്രമാണ് എന്തെങ്കിലും സാധ്യതയെങ്കിലും ഇടതുപക്ഷത്ത് ഉള്ളത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിനാണ് സാധ്യത. കർഷകരോടും മലയോര പ്രദേശത്തെ ജനങ്ങളോടും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നയങ്ങൾ […]
Read more

മമതയിലൂടെ കേരളത്തിലും’സിങ്കൂർ’ ആവർത്തിക്കും…?

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിറ്റാണ്ടുകളുടെ ഭരണത്തെ അട്ടിമറിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറിവന്നത് അത്ര എളുപ്പമൊന്നും ആയിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു മമത ബാനർജി തൃണമൂൽ കോൺഗ്രസ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്. 184 സീറ്റുകൾ നേടി തൃണമൂൽ ഭരണം പിടിച്ചു. സിപിഎം മുന്നണി കേവലം 40 സീറ്റുകളിലേക്ക് ഒതുങ്ങി. കോൺഗ്രസിന് ആ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ കിട്ടി. അതായത് രണ്ട് അധിക സീറ്റുകളുടെ പിൻബലത്തിൽ പ്രധാന പ്രതിപക്ഷ പാർടിയായി കോൺഗ്രസ് മാറി. ഇടത് സഖ്യം […]
Read more

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് ബിനോയ് വിശ്വം

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എഐടിയുസി സമരവുമായി ബന്ധപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ സ്റ്റേജ് കെട്ടിയത്. ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ശകാരം. പിന്നാലെ പ്രവർത്തകർ ചേർന്ന് സ്റ്റേജ് അഴിച്ചുമാറ്റുകയായിരുന്നു.
Read more

സിപിഎമ്മിന് മരണഗീതമായി ‘സ്തുതി ഗാനം’

പ്രത്യയശാസ്ത്രത്തെ പറ്റിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പറ്റിയും ഊക്കം കൊള്ളാറുള്ള സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യച്യുതിയോടെയാണ് കടന്നു പോകുന്നത്. ഒരു കാലഘട്ടത്തോളം വലിയൊരു പ്രത്യയശാസ്ത്ര മുന്നേറ്റമായി നിലകൊണ്ട സിപിഎം ഇന്ന് വലതുപക്ഷ വ്യതിയാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കേവലം ആൾക്കൂട്ടമായി സിപിഎമ്മും മാറുകയാണ്. ഇഎംഎസിനെയും നയനാരെയും അച്യുതാനന്ദനെയും പോലെയുള്ള മഹാരഥന്മാർ സിപിഎമ്മിനെ ആശയപരമായ മുന്നേറ്റങ്ങളിലൂടെ നയിച്ചുവെങ്കിൽ ഇന്നത്തെ നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മരണമണി മുഴക്കുകയാണ്. ചരിത്രത്തിന്റെ ഏടുകളിൽ ഒരുപിടി മഹത്തായ നേതാക്കന്മാർ സിപിഎമ്മിന് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാലഘട്ടത്തിലും പാർട്ടി […]
Read more

കായംകുളത്ത് കോൺഗ്രസിൽ പടപ്പുറപ്പാട് ലക്ഷ്യം അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ കോൺഗ്രസിനുള്ളിൽ ഒതുക്കൽ പരിപാടികളും തകൃതിയായി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിച്ചു കയറുവാൻ കഴിഞ്ഞത്. എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കായംകുളം മണ്ഡലത്തിലേത്. സിറ്റിംഗ് എംഎൽഎ ആയിരുന്ന യു പ്രതിഭയെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു ശക്തമായ മത്സരത്തിലൂടെ വിറപ്പിച്ചിരുന്നു. പരാജയം നേരിട്ടെങ്കിലും അരിത ഇടതുകോട്ടകളെ വിറപ്പിക്കുകയായിരുന്നു. കെ സി വേണുഗോപാലിന്റെ ഒപ്പം നിൽക്കുന്ന അരിതയെ തന്നെ […]
Read more

മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ

കോട്ടയം: ഫറൂക്ക് കോളേജിൽ നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന വികലമായ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം ജനതയെ ഉൾപ്പടെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ രംഗത്ത് വന്നപ്പോൾ കേരളത്തിലെ ഭരണപക്ഷവും – പ്രതിപക്ഷവും വഖഫ് നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതു മൂലം മുനമ്പം ജനതവീണ്ടും കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹര്യമാണ്. ഈ സാഹചര്യത്തിൽ മുനമ്പത്തെ ജനങ്ങളെ […]
Read more

നിയമസഭ സമ്മേളനം: ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ

പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ. ജനുവരി 17 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തില്‍ 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസാക്കുകയും ചെയ്യും. ആകെ 27 ദിവസമാണ് നിയമസഭ ചേരുന്നത്. ജനുവരി 20, 21, 22 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിന് 2025 – 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള […]
Read more

ആലപ്പുഴയിൽ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു

പൂച്ചാക്കൽ: സ്വകാര്യ ബസിടിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മയൂഖം വീട്ടിൽ (മേപ്പറമ്പത്ത്) എം. ആർ. രവി (71) ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മരിച്ചത്. പുലർച്ചെ അഞ്ചരയോടെ നടക്കാൻ പോയപ്പോഴാണ് സംഭവം. ചേർത്തല-അരൂക്കുറ്റി റോഡിൽ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അരൂക്കുറ്റിയിൽ നിന്നും ചേർത്തലക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. തുടർന്ന് പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൈക്കാട്ടുശ്ശേരി ബ്ലോക്ക് […]
Read more

അൻവറിനെ ഭയന്ന് സർക്കാരിന്റെ യൂടേണ്‍

സര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിന്മാറ്റം ബുദ്ധിപരമാണ്. ആ കുബുദ്ധിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും ആണ്. വിഷയത്തെ ഉയർത്തിക്കാട്ടിയായിരുന്നു പി വി അൻവറിന്റെ രാഷ്ട്രീയ കാട്ടിക്കൂട്ടലുകൾ. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമ്പോൾ വനം നിയമ ഭേദഗതി വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ ആയിരുന്നു അൻവറിന്റെ ലക്ഷ്യം. അൻവറിന്റെ പോരാട്ടമുന ഒടിക്കുകയും മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയുമാണ് വിഷയത്തിൽ മുന്നോട്ട് ഇല്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് […]
Read more

പാര്‍ട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെ സൈബറിടത്തില്‍ ഇടപെടണം

തിരുവന്തപുരം: സൈബറിടത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിര്‍ദ്ദേശവുമായി സിപിഐ. അധിക്ഷേപകരമായ രീതിയില്‍ പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയില്‍ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇതിനെ പ്രോത്സഹിപ്പിക്കുന്നതിനെയും അച്ചടക്കലംഘനമായി കണക്കാക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഒരാഴ്ച തെറ്റ് തിരുത്താനുള്ള സമയം ആദ്യം കൊടുക്കും. എന്നിട്ടും […]
Read more

Recent News

Advertisement
WhiteswanTV Footer