Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴയിൽ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൂച്ചാക്കൽ: സ്വകാര്യ ബസിടിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മയൂഖം വീട്ടിൽ (മേപ്പറമ്പത്ത്) എം. ആർ. രവി (71) ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മരിച്ചത്.

പുലർച്ചെ അഞ്ചരയോടെ നടക്കാൻ പോയപ്പോഴാണ് സംഭവം. ചേർത്തല-അരൂക്കുറ്റി റോഡിൽ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അരൂക്കുറ്റിയിൽ നിന്നും ചേർത്തലക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. തുടർന്ന് പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റും മുൻ പാണാവള്ളി ഗ്രാമ പഞ്ചായത്തംഗവുമായി സേവനമനുഷ്ടിച്ചിരുന്നു. നിലവിൽ തൈക്കാട്ടുശേരി ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റാണ്. ഭാര്യ: രതി കുമാരി. മക്കൾ: അഭിജിത്, രേവതി.

Tags :

Recent News

Advertisement
WhiteswanTV Footer