Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ: കെ.സുരേന്ദ്രൻ

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്എസിനോ […]
Read more

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല; കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്. മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മുന്നണിയിലെ തന്നെ എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അന്വേഷണം നടന്നാല്‍ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. പരാതി നല്‍കുന്നതില്‍ തന്റെ ഭാഗത്ത് കാലതാമസം […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി സ്ഥലത്തേക്ക് എത്തുക. രാവിലെ പതിനൊന്നരയ്ക്കാണ് മീനങ്ങാടിയില്‍ എത്തുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ഉച്ചയ്ക്ക് രണ്ടരയ്ക്ക് പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് […]
Read more

രാഷ്ട്രീയ തത്വങ്ങള്‍ എന്താ മാറ്റിക്കൂടെ ; രാഷ്ട്രീയനയം പ്രഖ്യാപിച്ച് വിജയ്

വിജയിയുടെ മാസ്സ് എന്‍ഡ്രിയിലൂടെ ആരംഭിച്ച തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനത്തില്‍ പാർട്ടിയുടെ നയങ്ങളും, ആദർശങ്ങളും, ലക്ഷ്യങ്ങളും വ്യക്തമാക്കി. സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം, തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് വിജയ്. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് പ്രധാന നയം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും […]
Read more

ഇന്ത പടയ് പോതുമാ… ഇനീം കൊഞ്ചം വേണമാ…

ചെന്നൈ : വിജയിയുടെ തമിഴക വെട്രി കഴകം ഒരുങ്ങിക്കഴിഞ്ഞു. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം നടൻ വിജയ് പതാക ഉയര്‍ത്തി. വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വിശദമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കൃത്യമായി നൽകിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികളും വിദ്യാർഥികളും പ്രായമായവരേയും സമ്മേളനത്തിൽ നിന്ന് […]
Read more

കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുമ്പോള്‍…

https://youtu.be/fjTaMlZJkxg?si=TE_pA1BcmXPLMXFm കെ മുരളീധരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി കെ മുരളീധരനായിരുന്നുവെന്ന മാധ്യമങ്ങളുടെ കണ്ടെത്തലാണ് കെ മുരളീധരന്‍ വീണ്ടും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്. പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ മുരളീധരനാണെന്ന് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പാലക്കാട് എം എല്‍ എയായിരുന്ന യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ വടകരയിലേക്ക് മത്സരിക്കാനെത്തിയതോടെയാണ് കെ മുരളീധരന്റെ കഷ്ടകാലം ആരംഭിക്കുന്നത്. വടകരയില്‍ സിറ്റിംഗ് എം പിയായിരുന്ന മുരളീധരനെ തൃശ്ശൂര്‍ മണ്ഡലം […]
Read more

മാധ്യമങ്ങള്‍ക്കെതിരായ പട്ടി പരാമര്‍ശം ; നിലപാടിലുറച്ച് എന്‍ എന്‍ കൃഷ്ണദാസ്, അംഗീകരിക്കാതെ പാര്‍ട്ടി

മാധ്യമപ്രവര്‍ത്തകരെ പട്ടിയോട് ഉപമിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എന്‍എന്‍ കൃഷ്ണദാസ്. മാപ്പ് പറയില്ലെന്നും താന്‍ ഉത്തമബോധ്യത്തില്‍ നടത്തിയ വിമര്‍ശനമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെയുഡബ്ല്യുജെ എന്ന സംഘടനയോട് പരമപുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ വിമര്‍ശനത്തിന് സുന്ദരമായ പദം ഉപയോഗിക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കൃഷ്ണദാസിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തരിച്ചറിഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറിയുടെ തള്ളിപ്പറച്ചില്‍. […]
Read more

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. തന്നെ പോലെ സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും […]
Read more

Recent News

Advertisement
WhiteswanTV Footer