Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

പീരുമേട് നിയമസഭക്കേസ്;വാഴൂര്‍ സോമന് ആശ്വാസം

ഇടുക്കി:പീരുമേട് നിയമസഭാ കേസില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമന് ആശ്വാസം.യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.ജസ്റ്റിസ് മേരി തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്. 97 വോട്ടിനാണ് വാഴൂര്‍ സോമന്‍ പീരുമേട്ടില്‍ നിന്ന് ജയിച്ചത്. സിപിഐയുടെ ബിജിമോള്‍ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ് പീരുമേട്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ […]
Read more

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

ഗാന്ധിജിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.ചോരയൊലിക്കുന്ന ചരിത്രമാണത് എന്നാണ് ദീപിക അവരുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ദീപിക മുഖപ്രസംഗത്തില്‍ ഗാന്ധിജി ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകാരാധ്യനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോദിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ലെന്നത് മഹാ കഷ്ടമാണെന്നും ദിപിക പറയുന്നു. ദീപിക മുഖപ്രസംഗം ഇങ്ങനെയാണ് […]
Read more

രാജ്യസഭാസീറ്റിനെചൊല്ലി മുസ്സിംലീഗിലും ഭിന്നത

കോണ്‍ഗ്രസില്‍ നിന്നും പോരാടി വാങ്ങിയ രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിംലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ശക്തമാവുകയും സീറ്റുവിഭജന ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്.കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മൂന്നാമത്തെ സീറ്റ് യു ഡി എഫിന് വിജയസാധ്യതയുള്ളതാണ്. മുന്‍ ധാരണ പ്രകാരം സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് ലക്ഷ്യമിട്ട് ലീഗീലെ നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കയാണ്. ജൂണ്‍ 25 […]
Read more

ഡി കെ ശിവകുമാര്‍ ആരോപിച്ച ശത്രുവൈരഭിയാഗം നടന്നത് തളിപ്പറമ്പില്‍ !

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയോ?കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താനായി കേരളത്തില്‍ ശത്രുവൈരഭിയാഗം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കേരളത്തിന് വലിയ നാണക്കേടാണ്. പോത്തുകളെയും ആടുകളേയും പന്നികളേയും ബലി നല്‍കിയുള്ള യാഗമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്നാണ് ഉയരുന്ന ആരോപണം.തളിപ്പറമ്പിലാണ് ഈ രാജരാജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന് സമീപ പ്രദേശത്താണ് യാഗം നടന്നതെന്നും, യാഗത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നുമാണ് ഡി കെ […]
Read more

എക്‌സാലോജിക്കിനെതിരെ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി:സി.എം.ആര്‍.എല്‍-എക്‌സാലോജിക് ദുരൂഹയിടപാടില്‍ വിദേശ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതായി അഡ്വ ഷോണ്‍ ജോര്‍ജ്. വിവാദ കമ്പനികളായ പ്രൈസ് വാട്ടര്‍ കൂപ്പര്‍, എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനികളില്‍ നിന്നായി കോടികള്‍ അബുദാബി കമേഴ്‌സ്യല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് വന്നതായും ഷോണ്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയിലിന്റെയും മുന്‍ ബന്ധുവായ എം സുനീഷ് എന്നിവരുടെ പേരില്‍ എക്‌സാ ലോജിക്കിന്റെ പേരിലുള്ള  അബുദാബിയിലെ അക്കൗണ്ടില്‍ നിക്ഷേപമായി എത്തിയത് കോടികളാണെന്നത് വെളിപ്പെടുത്തുന്ന രേഖകള്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്. […]
Read more

കെജരിവാളിന് വീണ്ടും തിരിച്ചടി;ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം.വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി വിമര്‍ശനം. അതിനിടെ ജൂണ്‍ ഒന്നിന് […]
Read more

ശോഭയുടെ ശോഭ അങ്ങ് വാരണാസിയിലും

ദേശീയതലത്തില്‍ ശ്രദ്ധേയയാവുകയാണ് ശോഭാ സുരേന്ദ്രന്‍ എന്ന വനിതാ നേതാവ്.കേരളത്തിലെ ബി ജെ പി നേതൃത്വം തീര്‍ത്തും അവഗണിച്ചിരുന്ന ശോഭാ സുരേന്ദ്രന്‍ എങ്ങിനെ ദേശീയ നേതാവായി എന്നത് സംസ്ഥാന നേതൃത്വത്തെ ആകെ അമ്പരപ്പിക്കുകയാണ്.സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ കണ്ണിലെ കരടായ സുരേന്ദ്രനെ ഏതുവിധേനയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഒരു ഭാഗത്തുനിന്നും നടക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ശോഭാ സുരേന്ദ്രന്‍ വന്‍ ശക്തിയായി മാറുന്നത്. ബി ജെ പി യുടെ തീപ്പൊരി വനിതാനേതാവ് ശോഭാ സുരേന്ദ്രന്‍ ഹിന്ദി ഹൃദയഭൂമിയിലും തീപ്പൊരിയായി മാറിയതോടെ […]
Read more

രാഹുലിനെ അംഗീകരിക്കില്ല,ദീദി ലക്ഷ്യമിടുന്നത് എന്ത് ?

ജൂണ്‍ നാല്, രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ദിനം. അവസാനഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. രാജ്യത്ത് ഭരണ മാറ്റ മുണ്ടാവുമോ ? മോദിയുട ഭരണം തുടരുമോ ? തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം കരുതുന്നത്. അങ്ങിനെയെങ്കില്‍ രാജ്യത്ത് ബി ജെ പി വിരുദ്ധ സഖ്യം അധികാരത്തിലെത്തുമോ ? പ്രതിപക്ഷ ഐക്യമെന്നു പറയുമ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ത്രിണമൂലും മമതാ […]
Read more

കേരളത്തിലെ ഒന്നാം തീയതി ‘ഡ്രെെ ഡേ’;സെക്രട്ടറിതല യോ​ഗത്തിൽ ശുപാർശ

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തീയ്യതിയിലത്തെ ഡ്രൈഡേയിൽ ദേശീയതലത്തിലുള്ള ചില കോണ്‍ഫ്രന്‍സുകള്‍ കേരളത്തില്‍ നടത്താന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ മടിക്കുന്നതായാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ചില മാസങ്ങളില്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം കേരളത്തിലുണ്ട്.മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മദ്യനിയന്ത്രണമാണ് കേരളത്തിലുള്ളതെന്നാണ് […]
Read more

ലോക്സഭ തെരഞ്ഞെടുപ്പ്:ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ദില്ലിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും. ഭക്ഷ്യ സുരക്ഷ പരിശോധന; 65432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ദില്ലിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി.മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിൻ്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ […]
Read more

Recent News

Advertisement
WhiteswanTV Footer