നാലാം ലോക കേരളസഭ ജൂൺ 13 മുതൽ 15 വരെ
പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരളസഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകും. നിലവിലെ നിയമസഭാ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്കു പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെ എത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒസിഐ കാർഡ് ഉടമകൾ […]
Read more

