Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഈ തിരഞ്ഞെടുപ്പ് കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കും; അമിത് ഷാ

ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്. മൂന്നു കോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്‌പാദന രംഗത്തും കാർഷിക മേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കാൻ കൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി […]
Read more

ഭക്ഷ്യകിറ്റുകള്‍ പിടികൂടി; വോട്ടര്‍മാര്‍ക്ക് നല്‍കാനെന്ന് സംശയം

സുല്‍ത്താന്‍ബത്തേരി: വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം കിറ്റുകള്‍ ബത്തേരിയില്‍ പോലീസ് പിടികൂടി. ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ബത്തേരിയിലെ ഒരു കടയില്‍നിന്ന് കിറ്റുമായി പോകുന്നതിനിടെ ബത്തേരിയിലെ മൊത്തവിതരണസ്ഥാപനത്തിന് മുന്നില്‍വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലഭിച്ച വിവരം. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് […]
Read more

ലോക്സഭാ തെരഞ്ഞെടുപ്പിനായി സേനാ വിന്യാസം പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. വിവിധയിടങ്ങളിലായി 41976 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോഡ്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.സുരക്ഷാ ചുമതലയ്ക്കായി 41,976 പോലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,446 പേരും തമിഴ്നാട് […]
Read more

ഇന്ന് നിശബ്ദ പ്രചാരണം,നാല് ജില്ലകളില്‍ നിരോധനാജ്ഞ

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നിരിക്കുന്നത്.അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാന്‍ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്.അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികള്‍ നടത്തുക.സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതല്‍ […]
Read more

കൊട്ടിക്കലാശത്തില്‍ നാല് ജില്ലകളില്‍ സംഘർഷം; എംഎല്‍എ സിആര്‍ മഹേഷിനും 4 പോലീസുകാര്‍ക്കും പരിക്ക്

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി. വൈകിട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്. നാലു ജില്ലകളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തി വീശി. കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു നടത്തിയ കല്ലേറില്‍ കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനും നാലു […]
Read more

പരസ്യപ്രചാരണം കഴിഞ്ഞു; ആറ്റിങ്ങലിലും ചെങ്ങന്നൂരിലും വാക്കേറ്റവും ഉന്തും തള്ളും

കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആവേശത്തില്‍ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകള്‍ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്‌പോരുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍. കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്. നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി. […]
Read more

പരസ്യപ്രചാരണം കഴിഞ്ഞു; ആറ്റിങ്ങലിലും ചെങ്ങന്നൂരിലും വാക്കേറ്റവും ഉന്തും തള്ളും

കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആവേശത്തില്‍ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകള്‍ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്‌പോരുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍. കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്. നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി. […]
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനായി പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്.അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്‌കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍.ട്രേഡ് യൂണിയന്‍ നേതാവ് പുര്‍ഷോതം ലാല്‍ ബില്‍ഗയെ ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി സിപിഐഎമ്മും പ്രഖ്യാപിച്ചു. പഞ്ചാബിലെ എഎപി, കോണ്‍ഗ്രസ് നേതാക്കളെ പഞ്ചാബിലെ ഇന്‍ഡ്യ ബ്ലോക്കില്‍ നിന്ന് […]
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;കാസര്‍കോഡ് നിരോധനാജ്ഞ

കാസര്‍കോഡ്:ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം;ആരോഗ്യവകുപ്പ് എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല.മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ […]
Read more

മോദി സുഹൃത്തുകളായ കോടീശ്വരൻമാർക്ക് നല്‍കിയ 16 ലക്ഷം കോടി പാവങ്ങള്‍ക്ക് തിരികെ നല്‍കും; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എംപി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുകയെന്നും സാമ്പത്തികവും സാമൂഹികവുമായ സര്‍വേ ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയതലത്തിലുള്ള ഒരു എക്‌സ്-റേ ആയിരിക്കും അത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവെപ്പായിരിക്കും ജാതി സെന്‍സസ് […]
Read more

Recent News

Advertisement
WhiteswanTV Footer