Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

ഈത്തപ്പഴം അടങ്ങിയ ആദ്യ ശീതളപാനീയം; മിലാഫ് കോള പുറത്തിറക്കി സൗദി അറേബ്യ

ലോകത്തിൽ ഈന്തപ്പഴത്തിൽ നിന്ന് ആ​ദ്യമായി ശീതളപാനീയം നിർമ്മിച്ച് സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള പഴമായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച പാനീയത്തിന് മിലാഫ് കോള എന്നാണ് പേരിട്ടിരിക്കുന്നത്. മിലാഫ് കോള പഞ്ചസാര വിമുക്തമാണ്. അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീന വികസിപ്പിച്ചെടുത്ത പാനീയം , കമ്പനിയുടെ സിഇഒ ബന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫാഡ്ലെയും ചേർന്ന് റിയാ​ദ് ഡേറ്റ് ഫെസ്റ്റിവലിൽ പുറത്തിറക്കി. സ്വാദിൽ വിട്ടുവീഴ്ച ചെയ്യാതെ […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം: കേസ് വിധി പറയാന്‍ മാറ്റിവെച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ വിധി പറയാന്‍ മാറ്റി. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി […]
Read more

നാലാമത് റെഡ്‌ സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ

റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്‌ഘാടന ചിത്രം. 48 ലോക പ്രീമിയറുകൾ, 66 അറബ് […]
Read more

സുരക്ഷാ പരിശോധനകള്‍ കർശനമാക്കി; നിയമലംഘകരെ നാടുകടത്തി സൗദി

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കർശനമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നവംബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ പത്തൊൻപതിനായിരത്തോളം പേരെ പിടികൂടി. നിയമലംഘകരായ പതിനായിരത്തോളം പേരെ നാടുകടത്തി. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സംഭവത്തിത്തെ തുടർന്ന് അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് […]
Read more

എയര്‍ലൈന്‍ അധികൃതരുടെ അനാസ്ഥ; യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ

ബിനുകൃഷ്ണ /സബ് എഡിറ്റർ കുവൈത്ത്‌സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ യാത്രക്കാർക്ക് സഹായമായത് കുവൈത്തിലെ ഇന്ത്യൻ എംബസി. യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റര്‍ ഗള്‍ഫ് എയറിലെ യാത്രക്കാരാണ് 13 മണിക്കൂറോളം അധികൃതരുടെ അവഗണനക്ക് വിധേയരായത്. ബഹ്‌റൈനില്‍ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷം കുവൈത്തില്‍ ലാൻഡ് ചെയ്ത വിമാനത്തിന്റെ തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുന്നതു വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ എയർലൈൻ […]
Read more

ഈദ് അൽ ഇത്തിഹാദ്: ദുബായ് ബസ് സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ

ദുബായ്: യുഎഇ രൂപീകരണം ആഘോഷിക്കുന്ന 53-ാമത് ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് ഡിസംബർ 1 മുതൽ ദുബായിലെ ചില പ്രധാന ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി അധികൃതർ. ദുബായിലെ നാല് ബസ് സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ ഉണ്ടായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചത്. നിലവിൽ അൽ സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് എന്നീ നാല് ബസ് സ്റ്റേഷനുകളിൽ ആണ് സൗജന്യ വൈഫൈ അവതരിപ്പിച്ചത്. താമസിയാതെ എമിറേറ്റിലെ എല്ലാ ബസ് സ്റ്റേഷനുകളും […]
Read more

സൈബര്‍ തട്ടിപ്പുക്കാര്‍ക്കെതിരെ ജാഗ്രതൈ…

ബ്ലാക് ഫ്രൈഡേ ഓഫർ വിൽപ്പനകള്‍ പൊടിപൊടിക്കുമ്പോള്‍ സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസി എഫ്.ബി.ഐ. ഗൂഗ്ൾ ക്രോം, ആപ്പിൾ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്. ഹോളിഡേ സീസണുകളിൽ സൈബർ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണെന്ന് മനഃസ്സിലാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഹോളിഡേ സീസണുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയരുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നതിനാൽ കൂടതൽ ജാഗ്രതപാലിക്കണമെന്നും ഏജൻസി അറിയിച്ചു.
Read more

​ദുബായിൽ യാത്ര ഇനി ചെലവേറും; സാലിക്ക് നിരക്കും പാർക്കിം​ഗ് നിരക്കും ഉയർത്താൻ ആർടിഎ

ദുബായ്: റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു. റോഡിലെ തിരക്കിന് അനുസരിച്ചാണ് നിരക്കിൽ മാറ്റം വരുത്തുന്നത്. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. 2025 ജനുവരി മുതൽ അർധരാത്രിക്ക് ശേഷം സാലിക് സൗജന്യമാകും. രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെയാണ് സൗജന്യമായിരിക്കുക. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയർത്തും. പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും […]
Read more

രാജ്യത്ത് മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കും; പദ്ധതിയിട്ട് സൗദി അറേബ്യ

റിയാദ്: രാജ്യത്തെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ. ധനമന്ത്രാലയത്തിന്‍റെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് രണ്ട് ദേശീയ എയര്‍ലൈനുകള്‍ക്ക് പുറമെ മൂന്നാമതൊരു ആരംഭിക്കാനുള്ള തീരുമാനം. പുതിയ എയര്‍ലൈന്‍ ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കും. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയായ റിയാദ് എയര്‍ റിയാദ് ആസ്ഥാനമാക്കി 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. പൊതുഗതാഗതം വിപുലമാക്കാൻ പുതിയ പബ്ലിക് ബസ് ഗതാഗത പദ്ധതികളും തുറമുഖങ്ങളോട് അനുബന്ധിച്ച് ആറ് ലോജിസ്റ്റിക് സോണുകളും ആരംഭിക്കും.
Read more

നോർക്ക-റൂട്ട്സ്-ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

പ്രവാസികളായ കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്. പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന […]
Read more
Advertisement
WhiteswanTV Footer