Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

രാജ്യത്ത് മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കും; പദ്ധതിയിട്ട് സൗദി അറേബ്യ

റിയാദ്: രാജ്യത്തെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ. ധനമന്ത്രാലയത്തിന്‍റെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് രണ്ട് ദേശീയ എയര്‍ലൈനുകള്‍ക്ക് പുറമെ മൂന്നാമതൊരു ആരംഭിക്കാനുള്ള തീരുമാനം. പുതിയ എയര്‍ലൈന്‍ ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കും. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയായ റിയാദ് എയര്‍ റിയാദ് ആസ്ഥാനമാക്കി 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. പൊതുഗതാഗതം വിപുലമാക്കാൻ പുതിയ പബ്ലിക് ബസ് ഗതാഗത പദ്ധതികളും തുറമുഖങ്ങളോട് അനുബന്ധിച്ച് ആറ് ലോജിസ്റ്റിക് സോണുകളും ആരംഭിക്കും.
Read more

നോർക്ക-റൂട്ട്സ്-ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

പ്രവാസികളായ കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്. പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 വരെയായിരുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന […]
Read more

ഖത്തറിനെ ആവേശം കൊള്ളിച്ച് റൊണാൾഡോ; എഎഫ്സി ചാംപ്യൻസ് ലീഗിൽ താരം ഇന്ന് ബൂട്ടണിയും

ദോഹ: അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ബൂട്ടണിയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യയുടെ അൽ നാസർ ക്ലബ് താരമാണ് റൊണാൾഡോ. ഖത്തറിന്റെ അൽ ഗരാഫയ്ക്കെതിരെയുള്ള പോരാട്ടത്തിനായാണ് ഇന്ന് അദ്ദേഹം കളിക്കളത്തിൽ ഇറങ്ങുന്നത്. മത്സരം ഇന്ന് വൈകിട്ട് പ്രാദേശിക സമയം 7.00 ന് നടക്കും. ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്. ആരാധകർ ആവേശത്തിലാണ്. ഇതിഹാസ താരം റൊണാൾഡോയെ വീണ്ടും അടുത്തു കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ ആണ് ഖത്തർ. ചാംപ്യൻസ് […]
Read more

കോൺഗ്രസിന്റെ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം പങ്കിട്ട് പ്രവാസി മലയാളികൾ

പാലക്കാട്ടെ യുഡിഎഫിന്റെ വിജയമാഘോഷിച്ച് പ്രവാസി മലയാളികളും. ജി സി സി രാജ്യങ്ങളിലെ കോൺഗ്രസ് അനുഭാവികൾ ഇൻകാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി. യുഎഇ, ഖത്തർ, ഒമാൻ എന്നിവടങ്ങളിൽ ജനവിധി അറിഞ്ഞ ശേഷം ഒന്നിച്ച് അണികൾ വിജയാഹ്ലാദവും മധുരവും പങ്കിട്ടു. പായസവും മധുരവും വിതരണം ചെയ്തു കൊണ്ടാണ് യു ഡി എഫിന്റെ ഉജ്ജ്വല വിജയം അനുഭാവികൾ ആഘോഷിച്ചത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും നേടിയ വിജയം യുഡിഎഫിന്റെ നേട്ടമാണ്. ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തേയും […]
Read more

അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ. കനേഡിയൻ ട്രാൻസ്​പോർട്ട് മ​ന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയായിരുന്നു എക്സ്ട്രാ സ്ക്രീനിങ് ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
Read more

വിമാനയാത്ര ഇനി കൂടുതൽ എളുപ്പമാകും; ലഗേജ് അതിവേഗം ലഭ്യമാകും

ദുബായ്: വിമാനയാത്രികർക്ക് ആശ്വാസമായി ദുബായ് വിനമാനത്താവളത്തിലെ പുതിയ പരിഷ്കരണങ്ങൾ. യാത്രികരുടെ ലഗേജ് അതിവേഗം ലഭ്യമാക്കാനൊരുങ്ങി ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം. യാത്രികർക്ക് വിമാനം ഇറങ്ങിയതിനു ശേഷം ഇനി ലഗേജിനായി ദീർഘനേരം കാത്തിരിക്കേണ്ടി വരില്ല. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിച്ച് കൊടുക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ അറിയിച്ചു. […]
Read more

അബ്ദുൽ റഹീമിന്റെ വിടുതൽ ഹർജി ഡിസംബർ എട്ടിന് പരിഗണിക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി ഇനി ഡിസംബർ എട്ടിന് പരിഗണിക്കും. എട്ടിന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദിലെ റഹിം സഹായ സമിതി അറിയിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം തൻ്റെ സ്‌പോൺസറുടെ മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി സൗദി അറേബ്യയിൽ തടവിലാണ്. ഹർജി പരിഗണിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ നിയമസഹായത്തിനായി കോടതിയെ സമീപിക്കും. […]
Read more

പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങും; പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി: സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 10 സെക്ടറുകളിലേക്ക് കൂടി പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം നവംബര്‍ 25ന് നടക്കും. 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് നിലവില്‍ സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ മൂന്ന് സെക്ടറുകള്‍ നേരത്തെ വെളിപ്പെടുത്തിയതായി ഇത്തിഹാദിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് ഈ മൂന്ന് […]
Read more

സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇ ആർ), ഐസിയു (അഡൾട്ട്), എൻ ഐ സി യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആർ), പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് […]
Read more

യുഎഇ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്; അഭിമാനമായി മലയാളി സാന്നിധ്യം

അബുദാബി: യുഎഇയിലെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വന്തമാക്കിയവരില്‍ മലയാളി യുവതിയും. പത്തനംതിട്ട സ്വദേശിയും യുഎ ഇലെ നഴ്സിങ് സൂപ്പര്‍വൈസറുമായ മായ ശശീന്ദ്രനാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ച മായയ്ക്ക് 75,000 ദിര്‍ഹം ( 17 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. കൂടാതെ സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും അവാർഡ് ജേതാവിനു ലഭിക്കും. നഴ്സിങ് വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച ഏക മലയാളി കൂടിയായ മായയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer