Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ : യു എ ഇ

റാസല്‍ഖൈമ: സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ സൗകര്യം പ്രഖ്യാപിച്ച് റാസല്‍ഖൈമ. ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സ്പോണ്‍സർ ഉണ്ടായിരിക്കണമെന്ന് നിർബന്ധം ഇല്ല. വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഉദോഗസ്ഥരെയും മികച്ച സേവനം കാഴ്ചവെക്കുന്നവരെയും രാജ്യത്ത് നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ യുഎഇയിലേക്ക് ഇത് ആകർഷിക്കും. രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ […]
Read more

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യുകെ നഴ്‌സുമാരുടെ സംഘം

തിരുവനന്തപുരം: യുകെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ ‘കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്റ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍’ പ്രോജക്ടിലെ യുകെ നഴ്‌സുമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. വിജയകരമായ മാതൃകയ്ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെ സന്ദര്‍ശിച്ചപ്പോള്‍ ഇവരെ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് കണ്ടിരുന്നു. നഴ്‌സിംഗ് രംഗത്തെ […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം: റിയാദ് സഹായസമിതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി. മകനെ ജയിലില്‍ വെച്ച് കാണാന്‍ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരന്‍ നസീറിനും നല്‍കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘റഹീമിന്റെ ഉമ്മക്കൊപ്പം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് റിയാദ് പൊതുസമൂഹം സാക്ഷിയായത്. കഴിഞ്ഞ 18 വര്‍ഷക്കാലം നിയമസഹായ സമിതി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നടത്തിവരുന്ന അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. […]
Read more

ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലൈൻ മാറ്റം; 2024ൽ പൊലിഞ്ഞത് 32 ജീവനുകൾ

ദുബായ്: വാഹനമോടിക്കുമ്പോള്‍ ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് തിരിയുന്നത് മൂലം ദുബൈയിലുണ്ടായ റോഡപകടങ്ങളില്‍ ഈ വര്‍ഷം 32 ജീവനുകള്‍ നഷ്ടപ്പെട്ടതായി പൊലീസ്. ഈ സാഹചര്യത്തിൽ ട്രാഫിക് ബോധവത്കരണം വർധിപ്പിക്കണമെന്ന് ദുബായ് പൊലീസ്. ചിലരുടെ ഉത്തരവാദിത്തം ഇല്ലാത്ത ഈ അപകടകരമായ പെരുമാറ്റം മൂലം 32 പേരുടെ ജീവനാണ് ഈ വർഷം നഷ്ടപ്പെട്ടത്. യാത്ര ചെയ്യുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് മുഖ്യ കാരണമെന്നും ഇത് തടയാനായുള്ള ശ്രമങ്ങള്‍ ദുബായ് പൊലീസ് വര്‍ധിപ്പിച്ചു എന്നും അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും […]
Read more

ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു: ആറുപേരെ രക്ഷപെടുത്തി

മസ്‌കറ്റ്: ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ താമസകെട്ടിടത്തിനാണ് തിങ്കളാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കെട്ടിടത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
Read more

വെള്ളപ്പൊക്ക സാധ്യത മേഖലകൾ തിരിച്ചറിഞ്ഞു; ഭാവി ദുരന്തങ്ങൾക്ക് തയ്യാറെടുത്ത് ദുബായ്

ഏപ്രിലിലെ മഴയ്ക്ക് ശേഷം 14 വെള്ളപ്പൊക്ക സാധ്യത മേഖലകൾ തിരിച്ചറിഞ്ഞ് ദുബായ്. ഹോട്ട്‌ സ്‌പോട്ടുകളിൽ മൂന്ന് പ്രദേശങ്ങൾ ഷെയ്ഖ് സായിദ് റോഡിലും രണ്ടെണ്ണം അൽ ഖൈൽ റോഡിലും നാലെണ്ണം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സ്ഥിതി ചെയ്യുന്നു. കൂടാതെ, എമിറേറ്റ്സ് റോഡിലെ രണ്ട് സ്ഥലങ്ങൾ, സെയ്ഹ് അൽ സലാം സ്ട്രീറ്റിലെ ഒന്ന്, റാസൽ ഖോർ സ്ട്രീറ്റിലെ ഒന്ന്, അൽ റബാത്ത് സ്ട്രീറ്റിലെ ഒരെണ്ണം എന്നീ കണക്കിൽ മേഖലകൾ അപകടസാധ്യതയുള്ളതായി കണ്ടെത്തി. ഇത്തരത്തിൽ ദുർബ്ബല പ്രദേശങ്ങൾ കണ്ടെത്തി […]
Read more

തീവ്രവാദ ബന്ധം; സൗദിയിൽ മൂന്ന് പേർക്ക് വധശിക്ഷ

ജിദ്ദ: സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയെന്ന് സ്ഥിരീകരിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഒരേ കുടുംബത്തിൽ പെട്ട പ്രതികൾ മൂന്ന് പേരും തീവ്രവാദ പരിശീലനം നേടിയിരുന്നു. സ അദ് ബിൻ ബഷീർ അൽ റുവൈലി, സ അദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. അൽ- ജൗഫ് മേഖലയിൽ നടന്ന വധശിക്ഷക്ക് കാരണം സുരക്ഷാ […]
Read more

ഉമ്മയുമായി ജയിലില്‍വെച്ചുളള കൂടിക്കാഴ്ചയ്ക്ക് മനസ്സ് അനുവദിച്ചില്ല: അബ്ദുള്‍ റഹീം

റിയാദ്: ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ അനുവദിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാന്‍ സമ്മതിക്കാതിരുന്നതെന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ റഹീം പറഞ്ഞു. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായെന്നും റഹീം പറഞ്ഞു. 18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂണിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ തന്റെ നിലവിലെ […]
Read more

ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ക്ഷേത്രം

രാജ്യം ദീപാവലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ അബുദാബിയിലെ ഒരു ക്ഷേത്രവും ദീപാവലിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. അബുദാബിയിലെ ബാപ്‌സ് ഹിന്ദുമന്ദിറാണ് തീര്‍ഥാടകര്‍ക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നത്. 31 ദീപാവലി ദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ആഘോഷങ്ങളും പ്രത്യേക ചടങ്ങുകളും നടത്തുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് പരമാവധി രണ്ടു മണിക്കൂര്‍ ആയിരിക്കും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദര്‍ശനം […]
Read more

കോടതി ബെഞ്ച് മാറ്റി; അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. റഹീമിന്റെ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്ന് ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം അക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു. റിയാദിലെ ജയിലിലാണ് അബ്ദുല്‍ റഹീം. ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്നും ഏത് ബെഞ്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer