Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസിന്റെ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം പങ്കിട്ട് പ്രവാസി മലയാളികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്ടെ യുഡിഎഫിന്റെ വിജയമാഘോഷിച്ച് പ്രവാസി മലയാളികളും. ജി സി സി രാജ്യങ്ങളിലെ കോൺഗ്രസ് അനുഭാവികൾ ഇൻകാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി. യുഎഇ, ഖത്തർ, ഒമാൻ എന്നിവടങ്ങളിൽ ജനവിധി അറിഞ്ഞ ശേഷം ഒന്നിച്ച് അണികൾ വിജയാഹ്ലാദവും മധുരവും പങ്കിട്ടു.

പായസവും മധുരവും വിതരണം ചെയ്തു കൊണ്ടാണ് യു ഡി എഫിന്റെ ഉജ്ജ്വല വിജയം അനുഭാവികൾ ആഘോഷിച്ചത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും നേടിയ വിജയം യുഡിഎഫിന്റെ നേട്ടമാണ്.

ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തേയും പിന്നിലാക്കി റെക്കോഡ് ജയമാണ് രാഹുൽ പാലക്കാട് നേടിയത്. അന്തിമ ഫലം അനുസരിച്ച് നിലവിൽ 18724 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. വിവാദങ്ങൾക്കിടയിലും രാഹുൽ നേടിയ വിജയ പ്രഭ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ത്രസിപ്പിക്കുന്നതാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix