Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

സൗദി അറേബ്യയില്‍ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്ന് മുതല്‍

സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഷിക മേളകളിലൊന്നായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും. 10 ദിവസം നീളുന്ന ഫെസ്റ്റിൽ ഏറ്റവും വലിയ മധുര നാരങ്ങാമേളയാണ് നടക്കുന്നത്. മധ്യപ്രവിശ്യയില്‍ റിയാദ് നഗരത്തില്‍ നിന്ന് 193 കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള ഉള്‍നാടന്‍ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്. മേള സന്ദര്‍ശിക്കുന്നവരില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ചെറുകിടക്കാരും വന്‍കിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ സര്‍വിസസ് കമ്പനിയാണ് ഈ കാര്‍ഷികോത്സവത്തിന്റെ സംഘാടകര്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും […]
Read more

അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് നൽകിയില്ല. റിയാദ് കോടതി ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കോടതി വധശിക്ഷ റദ്ദാക്കിയത്. ഈ മാസം പന്ത്രണ്ടിന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. മൂന്ന് തവണയായി മോചന ഹർജിയിൽ വിധി […]
Read more

അബ്ദുറഹീമിന്റെ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് പരിഗണിക്കുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബം. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് നൽകിയില്ല. റിയാദ് കോടതി ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കോടതി വധശിക്ഷ റദ്ദാക്കിയത്. ഈ മാസം പന്ത്രണ്ടിന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. […]
Read more

ഹാർബറിൽ ബോട്ടിന് തീപിടിച്ചു

ദുബായ്: ദുബായ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം എത്തി ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള നടപടികള്‍ തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സാഹചര്യം പൂര്‍ണമായും നിയന്ത്രണവിധേയനമാക്കി സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Read more

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്

റിയാദ്: സൗദി അറേബ്യ ശൈത്യ കാലാവസ്ഥിലേക്ക് നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള […]
Read more

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികൾ പിടിയിൽ

മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് ആണ് ഏഷ്യൻ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. വൻ തോതിൽ ഹെറോയിനും, 29,000-ലധികം സൈക്കോട്രോപിക് ഗുളികകളും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു.
Read more

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത്: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും നടന്ന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. 217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും 24 വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും […]
Read more

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. താമസവിസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനുമുള്ള അവസരമാണിത്. ഡിസംബര്‍ 31ന് മുമ്പ് താമസം നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. നിലവിലുള്ളത് അവസാന അവസരമാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുതിയ വിസയില്‍ രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതിയുണ്ട്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച രണ്ട് മാസത്തെ പൊതുമാപ്പ് പിന്നീട് […]
Read more

യാത്രക്കാരെ സ്വാഗതം ചെയ്ത് ദുബായ് വിമാനത്താവളം

ക്രിസ്മസ് പുതുവത്സര അവധി വരാനിരിക്കെ തിരക്ക് നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് ദ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്. ദുബായിലെത്തുന്ന യാത്രക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും ദുബായ് സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമായതിനാല്‍തന്നെ എമിറേറ്റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനായി ദുബായ് സജ്ജമാണെന്നും ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന മുഹമ്മദ് അല്‍ മറി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ […]
Read more

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനത്തിന് മോദിയുടെ അഭിനന്ദനം

കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ യുവാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്‍കി. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തനം ചെയ്യുന്ന ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നതായും മോദി കുറിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
Read more
Advertisement
WhiteswanTV Footer