കുവൈത്തില്‍ മഴ തുടരും: കാലാവസ്ഥാവകുപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയര്‍ന്നേക്കാം. അതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം.അടിയന്തര സാഹചര്യത്തില്‍ […]
Read more