Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രിക്ക് മനാഫ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ പരാതി നല്‍കിയിരുന്നു. മനാഫ് കുടുംബത്തിന്റെ വൈകാരികത മുതലെടുക്കുന്നുവെന്നും അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നുമാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയില്‍ നിന്ന് മനാഫിനെ […]
Read more

ഗവര്‍ണറെ കണ്ട് പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ കൈമാറി; പി വി അന്‍വര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ […]
Read more

2 കോടി പോരാ,5 കോടി വേണം; പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെയുടെ പിതാവ്

പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷിക തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് രംഗത്ത്. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും പിതാവ് സുരേഷ് കുശാലെ പറഞ്ഞു. അഞ്ച് കോടിക്ക് പുറമേ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്പോര്‍ട്സ് കോംപ്ലക്സിനടുത്ത് ഒരു ഫ്ളാറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യങ്ങള്‍ക്ക് പുറകേ സ്പോര്‍ട്സ് കോംപ്ലക്സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ […]
Read more

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നാളെ; വിജയമുറപ്പിച്ച് ഇന്ത്യ

ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ നാളെയിറങ്ങും. ദില്ലി അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആദ്യ മത്സരത്തിലെ പരാജയം മറന്ന് അട്ടിമറി ജയത്തോടെ പരമ്പരയില്‍ ഒപ്പമെതതാനുമാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. സൂര്യകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ(30ന്) തൂത്തുവാരിയിരുന്നു. മുന്‍നിര താരങ്ങളാരും ഇല്ലാതിരുന്നിട്ടും […]
Read more

ഐപിഎല്‍ താരലേലത്തില്‍ സഞ്ജുവിന് പ്രതിഫലം 18 കോടിയോ?

ഈ മാസം 31 വരെയാണ് ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കേണ്ട അവസാന തീയതി. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെയാവും നിലനിര്‍ത്തുക എന്നകാര്യത്തില്‍ ആകാംകഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം ഓപ്പണര്‍ ജോസ് ബട്ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാണെന്ന് ആകാശ് […]
Read more

തെരഞ്ഞെടുപ്പ് ഫലം വൈകിയിട്ടില്ല ; പരാതി ‘അടിസ്ഥാന രഹിത’മെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കി എന്ന കോൺഗ്രസി​ന്‍റെ പരാതി ‘അടിസ്ഥാന രഹിത’മെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇത് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശി​ന്‍റെ ആരോപണത്തോട് കമീഷൻ പ്രതികരിച്ചു. ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിൽ ​​​ഇന്ന് രാവിലെ 9 നും 11 നും ഇടയിൽ ഇ.സി.ഐയുടെ വെബ്‌സൈറ്റിൽ ‘വിശദീകരിക്കാനാകാത്ത മാന്ദ്യം’ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ മുമ്പാകെ കോൺഗ്രസ് ഉന്നയിക്കുകയും ‘തെറ്റായ വാർത്തകളും ക്ഷുദ്രകരമായ വിവരണങ്ങളും’ ഉണ്ടാകാത്ത വിധത്തിൽ […]
Read more

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കും: മുഖ്യമന്ത്രി

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിടങ്ങളുടെ ഫയര്‍ എന്‍.ഒ. സി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 2011 ലെ പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് നിലവില്‍ വന്ന ശേഷം ഫയര്‍ എന്‍.ഒ. സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്ഥാപിച്ച കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് […]
Read more

കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം ; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

കോ​ഴിക്കോട് : പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു രാജേശ്വരി(63), രണ്ട് പേരുടെ നില അതീവ ഗുരുതരം, നിരവധി പേർക്ക് പരിക്ക്. ബസിനകത്തുള്ളവരെയൊക്കെ പുറത്തെത്തിച്ചു എന്നതാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയി​ലേക്ക് മാറ്റി. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പുഴയിൽ പൊലീസിന്റെ ഫയർഫോഴ്സിന്റെയും നേ​തൃത്വത്തിൽ ​തെരച്ചിൽ തുടരുകയാണ്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
Read more

ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി പി വിജയനെ നിയമിച്ചു

തിരുവനന്തപുരം: ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി വിജയന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാകുന്നത്. എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താല്‍ ക്രമസമാധാനചുമതലയുണ്ടായിരുന്ന […]
Read more

ആശ ശോഭനയും സജന സജീവനും തരംഗമാകുന്നു

വനിതാ ട്വന്‍റി-20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചതിന് പിന്നാലെ ഐ.സി.സി പങ്കുവെച്ച വീഡിയോ വൈറലാകുന്നു. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണ് വീഡിയോയിലെ ഹൈലൈറ്റ്. ലോകകപ്പില്‍ പാകിസ്താനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് വിജയറണ്‍ കുറിച്ച താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ സജന. ഇന്ത്യയെ വിജയിപ്പിച്ച ശേഷം ഗ്രൗണ്ട് വിടുന്ന സജനയെ ‘അടിച്ചുകേറി വാ’ എന്നുപറഞ്ഞ് സന്തോഷത്തോടെ സ്വീകരിക്കുകയാണ് ആശ. പിന്നീട് സജനയും ആശയ്‌ക്കൊപ്പം ‘അടിച്ചുകേറി വാ’ എന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer