Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും

ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും.ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി.നിലവിൽ ബോംബെ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍.2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ.ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും. ഇതിനിടെ, സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു.ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് […]
Read more

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പയുമായി എസ്ബിഐ

 കൊച്ചി:എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും.  കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജുമെന്‍റ് കമ്പനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം.മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്. അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ […]
Read more

100% പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിച്ച് ആമസോണ്‍ 

കൊച്ചി:2019ല്‍ ആരംഭിച്ച് 2030ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പുനരുപയോഗ ഊര്‍ജ്ജലക്ഷ്യം ഏഴുവര്‍ഷം മുന്‍പേ കൈവരിച്ച് ആമസോണ്‍.ലോകവ്യാപകമായ ആമസോണിന്‍റെ ഡാറ്റാ സെന്‍ററുകള്‍, കോര്‍പ്പറേറ്റ് കെട്ടിടങ്ങള്‍, പലചരക്ക് കടകള്‍, ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെ പുനരുപയോഗ ഊര്‍ജ്ജലക്ഷ്യമാണ് ഏഴുവര്‍ഷം മുന്‍പേ കൈവരിച്ചതായി ആമസോണ്‍ പ്രഖ്യാപിച്ചത്.ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് പറയുന്നതനുസരിച്ച് നാല് വര്‍ഷത്തേക്ക് (2020 മുതല്‍) ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജം വാങ്ങുന്ന കമ്പനിയായി ആമസോണ്‍ മാറി. ആഗോളതലത്തില്‍500ലധികം സോളാര്‍, കാറ്റാടി പദ്ധതികളില്‍ ബില്യണ്‍ കണക്കിന് ഡോളറും ആമസോണ്‍ നിക്ഷേപിച്ചിട്ടുണ്ട ഏഴു വര്‍ഷം മുന്‍പ് തന്നെ പുനരുപയോഗ ഊര്‍ജ്ജലക്ഷ്യം കൈവരിക്കാന്‍ കമ്പനി ചെയ്ത പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്ന് ആമസോണ്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ കാരാ ഹര്‍സ്റ്റ് പറഞ്ഞു.സോളാര്‍, കാറ്റാടി പദ്ധതികളില്‍ നിക്ഷേപം തുടരുന്നത് കൂടാതെ ന്യൂക്ലിയര്‍, ബാറ്ററി സംഭരണം തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കാര്‍ബണ്‍ രഹിത ഊര്‍ജ്ജത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കാരാ ഹര്‍സ്റ്റ് പറഞ്ഞു. 2019 മുതല്‍27 രാജ്യങ്ങളില്‍ ആമസോണ്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ഗ്രീസ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ യൂട്ടിലിറ്റി സ്കെയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ പ്രാപ്തമാക്കിയ ആദ്യത്തെ കോര്‍പ്പറേഷനും ആമസോണ്‍ തന്നെയാണ്. വിര്‍ജീനിയയിലെ ആമസോണിന്‍റെ എച്ച്ക്യൂ2 ആസ്ഥാനം പൂജ്യം ശതമാനം പ്രവര്‍ത്തനക്ഷമമായ കാര്‍ബണ്‍ എമിഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. കൂടാതെ അതിന്‍റെ വൈദ്യുതി ഉപഭോഗം പ്രാദേശിക സോളാര്‍ ഫാമുമായി പൊരുത്തപ്പെടുന്നുമുണ്ട്. യൂട്ടിലിറ്റി സ്കെയില്‍ പ്രോജക്റ്റുകള്‍ക്ക് പുറമേ, ആമസോണ്‍ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍, ഫുഡ് മാര്‍ക്കറ്റ് സ്റ്റോറുകള്‍, ലോകമെമ്പാടുമുള്ള മറ്റ് കോര്‍പ്പറേറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ മേല്‍ക്കൂരകളിലും വസ്തുവകകളിലും ഏകദേശം 300 ഓണ്‍സൈറ്റ് സോളാര്‍ പ്രോജക്ടുകളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ പദ്ധതികളും പ്രവര്‍ത്തനക്ഷമമായാല്‍ ആമസോണിന്‍റെ പുനരുപയോഗ ഊര്‍ജ പോര്‍ട്ട്ഫോളിയോ വഴി പ്രതിവര്‍ഷം 27.8 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പദ്ധതികള്‍ ഉള്‍പ്പെടെ ഏഷ്യപസഫിക് മേഖലയിലുടനീളം 80ലധികം പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ആമസോണ്‍ ഇന്നുവരെ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 50 കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളില്‍ ആമസോണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്‍റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉപഭോക്താവ് കൂടിയാണ് ആമസോണ്‍. 2022ല്‍ ആമസോണ്‍ അതിന്‍റെ ആദ്യത്തെ ആറ് യൂട്ടിലിറ്റി സ്കെയില്‍ പ്രോജക്ടുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇതില്‍ മധ്യപ്രദേശിലും കര്‍ണാടകയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കാറ്റാടിസോളാര്‍ ഹൈബ്രിഡ് പദ്ധതികളും രാജസ്ഥാനിലെ മൂന്ന് സോളാര്‍ ഫാമുകളും ഉള്‍പ്പെടുന്നു. മൊത്തം 920 മെഗാവാട്ട് (എംഡബ്ലിയൂ) പുനരുപയോഗ ഊര്‍ജ്ജ ശേഷിയെ ഇത് പ്രതിനിധീകരിക്കുന്നു. ആമസോണ്‍ വികസിപ്പിച്ച ഒരു പുതിയ സാമ്പത്തിക മാതൃക അനുസരിച്ച് 2014 മുതല്‍2022 വരെ കമ്പനിയുടെ കാറ്റാടി, സൗരോര്‍ജ്ജ ഫാമുകള്‍ ഇന്ത്യയിലെ കമ്മ്യൂണിറ്റികള്‍ക്കായി ഏകദേശം 349 ദശലക്ഷം യുഎസ് ഡോളര്‍ (2,885 കോടി രൂപ) നിക്ഷേപം ഉണ്ടാക്കാന്‍ സഹായിച്ചു. അവര്‍ രാജ്യത്തിന്‍റെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 87 മില്യണ്‍ യുഎസ് ഡോളര്‍ (719 കോടി രൂപ) സംഭാവന ചെയ്തതു. 100ശതമാനം പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിക്കുന്നതിലൂടെ നൂറ് കണക്കിന് പുതിയ സൗരോര്‍ജ്ജകാറ്റാടി പദ്ധതികള്‍ നിര്‍മിക്കാന്‍ ആമസോണിനായെന്ന് ബ്ലൂംബെര്‍ഗ് ന്യൂഎനര്‍ജി ഫിനാന്‍സ് സുസ്ഥിരതാ ഗവേഷണ വിഭാഗം മേധാവി കൈല്‍ ഹാരിസണ്‍ പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ ലോകമെമ്പാടുമുള്ള ഗ്രിഡ്ഡുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും ശുദ്ധമായ ഊര്‍ജ്ജത്തിന്‍റെ പുതിയ ഉറവിടങ്ങള്‍ കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. 
Read more

‘എഴുത്തോല’ എന്ന സിനിമയിലൂടെ വീണ്ടും മോഹൻ സിത്താര

അനുഷ എൻ.എസ് പേര്പോലെതന്നെ വ്യത്യസ്തമായ സം​ഗീതസംവിധാന ശെെലികൊണ്ട് ഒരുകാലത്ത് മലയാള സിനിമാലോകത്ത് ജ്യലിച്ച് നിന്ന സം​ഗീത സംവിധായകനാണ് മോഹൻ സിത്താര. ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ എൻ്റെയുള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി,സുരേഷ്​ഗോപി ചിത്രം സുന്ദരപുരുഷനിലെ തുറക്കാത്ത പൊൻവാതിൽ തുറന്ന് ഞാൻ തന്നിട്ടും തുടങ്ങി നിരവധി ഹിറ്റ് ​ഗാനങ്ങൾ നമുക്ക് സമ്മാനിച്ച് സിനിമാലോകത്ത് നിന്ന് പെട്ടൊന്നൊരു ദിവസം മോഹൻ സിത്താര അപ്രത്യക്ഷനാവുകയായിരുന്നു.ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെ ​രണ്ടാം വരവിനൊരുങ്ങുകയാണ് മോഹൻ സിത്താര.എഴുത്തോലയിലെ ‘അ, ആ, […]
Read more

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽകിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ […]
Read more

പാന്‍ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല;സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ്

ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി. പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് […]
Read more

എന്‍ സി പിക്കെതിരെ സമരവുമായി സിപിഐഎം

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍ സി പി ഭരിക്കുന്ന വനംവകുപ്പിനെതിരെ സി പി എം പ്രതിഷേധവുമായി രംഗത്ത്.കാട്ടാനയാക്രമണവും വന്യമൃഗശല്യവും ജീവിതം ദുരുത പൂര്‍ണമായിട്ടും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് അങ്കമാലി മേഖലയിലെ വനം വകുപ്പ് ഓഫീസിനെതിരെ സമരവുമായി സി പി എം രംഗത്തെത്തിയത്.സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്.വന്യമൃഗങ്ങളുടെ നിരന്തരമായ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗമായ കൃഷിയിടങ്ങള്‍ നിരന്തരമായ നശിപ്പിക്കപ്പെടുകയും നിരവധി പേര്‍ […]
Read more

അപ്രതീക്ഷിതമായി മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് മാര്‍ട്ടിനെസ്;’ബ്രൊമാന്‍സ്’ ആണോയെന്ന് ആരാധകര്‍

ലയണല്‍ മെസ്സിയെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ മെസ്സിയെ ചുംബിക്കാനുള്ള ഒരു അവസരം കിട്ടിയാലോ, അതും കഴുത്തില്‍. പക്ഷേ ആരാധകര്‍ക്ക് ഒരിക്കലും അത് സാധിക്കുകയില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനാണ്.കോപ്പ അമേരിക്ക ഫുട്‌ബോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിനുശേഷമാണ് മാര്‍ട്ടിനെസ് മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് മെസ്സി സംസാരിക്കുന്നതിനിടയില്‍ അതുവഴി കടന്നു പോകുകയായിരുന്നു മാര്‍ട്ടിനെസ്. മെസ്സിയുടെ പിന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് പിന്‍കഴുത്തില്‍ ചുംബിച്ചു. […]
Read more

സംസ്ഥാനത്ത് ഇത്തവണ മഴകുറവ് 27 ശതമാനം

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. […]
Read more

മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

മദ്യത്തിൻ്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിൻ്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൻ്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്‌സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer