നികുതി വസൂലാക്കൽ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി
എല്ലാത്തരം ജപ്തികളിലും ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സുപ്രധാന നിയമദേഭഗതി ബില്‍ നിയമസഭ പാസാക്കിയിരിക്കുകയാണ്. മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ജനങ്ങളുടെ ദയനീയ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കാനും നിസ്സാഹായരായ പാവപ്പെട്ടവര്‍ക്ക് ആശ്വാസവും നല്‍കാനും കഴിയുന്ന നിയമഭേദഗതിയാണ് നിയമസഭ പാസ്സാക്കിയിരിക്കുന്നത്. 1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതാണ് ഈ ബില്‍. റവന്യു റിക്കവറിയില്‍ സര്‍ക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസില്‍ദാര്‍, കളക്ടര്‍, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവര്‍ക്ക് […]
Read more