Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരം : വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു.  ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് ശാഖ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപയ്ക്കും 2 കോടിയ്ക്കും ഇടയിലുള്ള ഡിസിബി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ തുകയ്ക്ക് […]
Read more

കോഫി ഹൗസിലെ സാമ്പാറിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട് : ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവരാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്. നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നതായിരുന്നു ജീവനക്കാരുടെ മറുപടി.
Read more

മാസപ്പടി കേസ് ; മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം

തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്‍റെ നീക്കം അപകടകരം ; കെ.ബി ഗണേഷ്‌ കുമാർ

കൊല്ലം : ബാലാവകാശ കമ്മീഷൻ മദ്രസകൾക്കെതിരെ നടത്തുന്ന നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി ഗണേഷ്‌ കുമാർ. മതപഠനമാണ് മദ്രസകളിൽ നടക്കുന്നതെന്ന ചിന്ത മണ്ടത്തരമാണ്. മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണം – കെ.ബി ഗണേഷ്‌ കുമാർ കുഞ്ഞുങ്ങൾക്ക് ഖുർആൻ്റെ അറിവ് പകർന്ന് നൽകുന്നതാണ് മദ്രസകൾ. ഇതേ രീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ബൈബിൾ ആണെന്നും ക്രിസ്തുമതം അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് […]
Read more

നവരാത്രി ആഘോഷ പരിപാടികൾക്കിടെ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി

ആലപ്പുഴ: നവരാത്രി ആഘോഷ പരിപാടികൾ കണ്ടുകൊണ്ടിരിക്കെ കലവൂര്‍ പ്രീതീകുളങ്ങരയില്‍ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പരിപാടികള്‍ കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വെച്ചതിനെത്തുടർന്ന് യുവാവിനോട് മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ പെൺകുട്ടി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്. യുവാവിന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് […]
Read more

രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല ; എസ്.ഡി.പി.ഐ

തിരുവനന്തപുരം : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശത്തിന് പിന്നാലെ, രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ. സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാ ഈ കാണുന്ന മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും. പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകര നിയമങ്ങള്‍ ചുട്ടെടുത്ത് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ […]
Read more

മാസപ്പടി കേസ് ; വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ

കൊച്ചി : കരിമണല്‍ മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്നാണ് സംശയിക്കുന്നത് എന്നാണ് വിഷയത്തിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ഡീൽ അനുസരിച്ചാണെങ്കിൽ എസ്.എഫ്.ഐ.ഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു. ​​”മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂ. […]
Read more

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രം ‘മഹാകാളി’ ഒരുങ്ങുന്നു

ഹനുമാൻ സിനിമയുടെ സംവിധായകനും എഴുത്ത് കാരനുമായ പ്രശാന്ത് വർമ ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. മഹാകാളി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിലെ മുന്നാമത്തെ ചിത്രമായിരിക്കും മഹാകാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സൂപ്പർഹിറ്റായ ഹനുമാൻ ആയിരുന്നു പ്രശാന്ത് സിനിമാറ്റിക്ക് യുണിവേഴ്സിലെ ആദ്യത്തെ ചിത്രം. നിലവിൽ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് രണ്ടാമതായി പി.സി.യുവിൽ ഒരുങ്ങുന്നത്. പ്രശാന്ത് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ […]
Read more

ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്

ഉണ്ണി മുകുന്ദന്‍റെ കരിയര്‍ മാറ്റിയെഴുതാന്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് മാർക്കോ. യുക്തി തരേജ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രത്തില്‍ ഷമ്മി തിലകന്‍റെ മകൻ അഭിമന്യു ഷമ്മി തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദു സെൽവരാജാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത്. ക്യൂബ്സ് എൻടെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൽ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഉണ്ണി മുകുന്ദൻ […]
Read more

അസമിലെ വടക്കന്‍ മധ്യഭാഗത്ത് ഭൂചലനം

ഗുവാഹത്തി : അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ന് രാവിലെ 7:47 ന് ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ്. സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബ്രഹ്മപുത്രയുടെ തെക്കന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer